സൂര്യകുമാറിന്‍റെ ഓറഞ്ച് ക്യാപിന് അൽപ്പായുസ്, റൺവേട്ടയില്‍ വീണ്ടും കിംഗ് ആയി കോലി

Published : Apr 28, 2025, 08:56 AM IST
സൂര്യകുമാറിന്‍റെ ഓറഞ്ച് ക്യാപിന് അൽപ്പായുസ്, റൺവേട്ടയില്‍ വീണ്ടും കിംഗ് ആയി കോലി

Synopsis

10 മത്സരങ്ങളില്‍ 138.87 സ്ട്രൈക്ക് റേറ്റും 63.29 ശരാശരിയുമായാണ് കോലി റണ്‍വേട്ടയില്‍ മുന്നിലെത്തിയത് ഇത്രയും മത്സരങ്ങളില്‍ 61 റണ്‍സ് ശരാശരിയും 169.44 സ്ട്രൈക്ക് റേറ്റുമായി സൂര്യകുമാര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

ദില്ലി: ഐപിഎല്‍ റണ്‍വേട്ടയില്‍ സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയ ഓറഞ്ച് ക്യാപിന് മണിക്കൂറുകളുടെ ആയുസ് മാത്രം. ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ അര്‍ധസെഞ്ചുറി നേടിയാണ് സൂര്യകുമാര്‍ യാദവ് 427 റണ്‍സുമായി ആദ്യം ഓറഞ്ച് ക്യാപ് തലയിലണിഞ്ഞത്. എന്നാല്‍ അതിന് മണിക്കൂറുകളുടെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 51 റണ്‍സെടുത്ത വിരാട് കോലി 443 റണ്‍സുമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കി.

10 മത്സരങ്ങളില്‍ 138.87 സ്ട്രൈക്ക് റേറ്റും 63.29 ശരാശരിയുമായാണ് കോലി റണ്‍വേട്ടയില്‍ മുന്നിലെത്തിയത് ഇത്രയും മത്സരങ്ങളില്‍ 61 റണ്‍സ് ശരാശരിയും 169.44 സ്ട്രൈക്ക് റേറ്റുമായി സൂര്യകുമാര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനിറങ്ങുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന് ഓറഞ്ച് ക്യാപ് തിരിച്ചു പിടിക്കാന്‍ അവസരമുണ്ട്.

ചിന്നസ്വാമിയിലെ രാഹുലിന്‍റെ 'കാന്താര' സെലിബ്രേഷന് ദില്ലിയിൽ കോലി ഇന്ന് മറുപടി നൽകും; തുറന്നു പറഞ്ഞ് മുന്‍ താരം

എട്ട് മത്സരങ്ങളില്‍ 52.12 ശരാശരിയും 152.19 സ്ട്രൈക്ക് റേറ്റുമായി സായ് സുദര്‍ശൻ 417 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. ഒന്നാം സ്ഥാനത്തുള്ള കോലിയെ മറികടക്കാന്‍ സായിക്ക് ഇന്ന് 26 റണ്‍സ് കൂടി നേടിയാല്‍ മതി. ഇന്നലെ മുംബൈക്കെതിരെ 15 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായ ലക്നൗ താരം നിക്കോളാസ് പുരാന്‍ 203 സ്ട്രൈക്ക് റേറ്റും 404 റണ്‍സുമായി നാലാം സ്ഥാനത്തുള്ളപ്പോള്‍ ഒമ്പത് മത്സരങ്ങളില്‍ 378 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷാണ് അഞ്ചാമത്.

ഇന്ത്യൻ താരങ്ങളെക്കാള്‍ പോണ്ടിംഗിന് വിശ്വാസം വിദേശ താരങ്ങളെ; ആരോപണവുമായി മുന്‍ താരം

ഇന്നലെ ആര്‍സിബിക്കെതിരെ 41 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ജോസ് ബട്‌ലര്‍ 364 റണ്‍സുമായി ഏഴാമതാണ്. ഒമ്പത് കളികളില്‍ 356 റണ്‍സടിച്ച യശസ്വി ജയ്സ്വാളാണ് ആദ്യ പത്തിലുള്ള ഒരേയൊരു രാജസ്ഥാന്‍ റോയല്‍സ് താരം. 10 കളികളില്‍ 335 റണ്‍സടിച്ച ഏയ്ഡന്‍ മാര്‍ക്രം ഒമ്പതാമത് എത്തിയപ്പോള്‍ ഒമ്പത് കളികളില്‍ 323 റണ്‍സടിച്ച പ്രിയാന്‍ഷ് ആര്യ ആണ് പത്താമത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്