IPL Retention : സിറാജിനെ നിലനിര്‍ത്തി ബാംഗ്ലൂര്‍, കോലിയുടെ പ്രതിഫലം കുറയും

Published : Nov 30, 2021, 07:17 PM IST
IPL Retention : സിറാജിനെ നിലനിര്‍ത്തി ബാംഗ്ലൂര്‍, കോലിയുടെ പ്രതിഫലം കുറയും

Synopsis

മൂന്ന് താരങ്ങളെ നിലനിര്‍ത്തിയതോടെ വിരാട് കോലിയുടെ പ്രതിഫലത്തില്‍ ഈ സീസണില്‍ കുറവു വരുമെന്നും ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് കളിക്കാരെ നിലനിര്‍ത്തുകയാണെങ്കില്‍ നിലനിര്‍ത്തുന്ന ആദ്യ കളിക്കാരന് 16 കോടി പ്രതിഫലമായി ലഭിക്കുമായിരുന്നു.

ബാംഗ്ലൂര്‍: ഐപിഎല്‍ മെഗാ താരലേലത്തിന്(IPL mega auction) മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക (IPL retention) പുറത്തുവിട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Banglore). കഴിഞ്ഞ സീസണ്‍ വരെ ബാംഗ്ലൂരിനെ നയിച്ച വിരാട് കോലിക്കും ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ർ മാക്സ്‌വെല്ലിനും പുറമെ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെയാണ്(Mohammed Siraj) ബാംഗ്ലൂര്‍ മൂന്നാമതായി നിലനിര്‍ത്തിയതെന്ന് ഇന്‍എസ്പിഎന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് താരങ്ങളെ നിലനിര്‍ത്തിയതോടെ വിരാട് കോലിയുടെ പ്രതിഫലത്തില്‍ ഈ സീസണില്‍ കുറവു വരുമെന്നും ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് കളിക്കാരെ നിലനിര്‍ത്തുകയാണെങ്കില്‍ നിലനിര്‍ത്തുന്ന ആദ്യ കളിക്കാരന് 16 കോടി പ്രതിഫലമായി ലഭിക്കുമായിരുന്നു. എന്നാല്‍ മൂന്ന് കളിക്കാരെ നിലനിര്‍ത്തിയതോടെ കോലിക്ക് 15 കോടി രൂപയാകും പ്രതിഫലമായി ലഭിക്കുക.

കഴിഞ്ഞ സീസണില്‍ കോലിക്ക് 17 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നാലാമത്തെ കളിക്കാരനെ നിലനിര്‍ത്തുമോ എന്ന് ഇന്ന് വൈകിട്ട് 9.30ന് അറിയാന്‍ കഴിയും.  കഴിഞ്ഞ തവണ മെഗാ താരലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിര്‍ത്തിയപ്പോള്‍ നിലനിര്‍ത്തുന്ന ആദ്യ കളിക്കാരന് നിര്‍ദേശിച്ചതിനെക്കാള്‍ കൂടുതല്‍ തുക ലഭിച്ച കളിക്കാരന്‍ കോലിയായിരുന്നു.

15 കോടി രൂപയായിരുന്നു കഴിഞ്ഞ തിവണ നിലനിര്‍ത്തുന്ന ആദ്യ കളിക്കാരന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ അണ്‍ക്യാപ്ഡ് താരമായ സര്‍ഫ്രാസ് ഖാനെ മൂന്നാമത്തെ കളിക്കാരനായി നിലനിര്‍ത്തിയ ബാംഗ്ലൂര്‍ കോലിക്ക് അധികമായി 1.75 കോടി രൂപ കൂടി പ്രതിഫലയിനത്തില്‍ നല്‍കി. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലമുള്ള  കളിക്കാരനായി കോലി മാറിയിരുന്നു.

ഇത്തവണ നാലാമതൊരു കളിക്കാരനെ കൂടി ബാംഗ്ലൂര്‍ നിലനിര്‍ത്തുകയാണെങ്കില്‍ അത് യുസ്‌വേന്ദ്ര ചാഹലാകുമെന്നാണ് സൂചന. മൂന്ന് കളിക്കാരെ നിലനിര്‍ത്തിയതോടെ മെഗാ താരലേലത്തില്‍ ബാംഗ്ലൂകിന് 57കോടി രൂപയാണ് ചെലവഴിക്കാനാകുക. മൂന്ന് കളിക്കാരെ നിലനിര്‍ത്തുമ്പോള്‍ ആദ്യ കളിക്കാരന് 15 കോടിയും രണ്ടാമത്തെ കളിക്കാരന് 11 കോടിയും മൂന്നാമത്തെ കളിക്കാരന് ഏഴ് കോടിയുമാണ് ലഭിക്കുക.

നാല് കളിക്കാരെ നിലനിര്‍ത്തിയാല്‍ ആദ്യ കളിക്കാരന് 16 കോടിയും രണ്ടാമത്തെ കളിക്കാരന് 12 കോടിയും മൂന്നാമത്തെ കളിക്കാരന് എട്ട് കോടിയും നാലാമത്തെ കളിക്കാരന് ആറ് കോടിയും ലഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു സാംസണ്‍ ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് ടോസ് നഷ്ടം
കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തിനെതിരെ ബറോഡയ്ക്ക് 286 റണ്‍സ് വിജയം