ഐപിഎല്‍ 2025ലെ രണ്ടാം ക്വാളിഫയറില്‍ മുംബൈയിലെ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്സ് ഫൈനലില്‍, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പഞ്ചാബിന്‍റെ വിജയശില്‍പി

01:48 AM (IST) Jun 02
41 പന്തിൽ 87 റൺസ് നേടിയ ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു.
12:27 AM (IST) Jun 02
ഓപ്പണര്‍മാരായ പ്രിയാൻഷ് ആര്യയെയും പ്രഭ്സിമ്രാൻ സിംഗിനെയും മുംബൈ മടക്കിയയച്ചു.
12:24 AM (IST) Jun 02
ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഒട്ടുമിക്ക മത്സരങ്ങളിലും സ്ലോഗ് ഓവറുകളില്‍ ബാറ്റിംഗിന് ഇറങ്ങേണ്ടിവന്ന നമന്‍ ധിര്‍ 16-20 ഓവറുകളില്‍ ഈ എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് അടിച്ച താരം
12:19 AM (IST) Jun 02
ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ അവസാന മത്സരത്തിലേതിന് സമാനമായി മുംബൈയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്.
11:26 PM (IST) Jun 01
ഐപിഎല്‍ താരലേലത്തില്‍ വിളിക്കാനാളുണ്ടായില്ല; പകരക്കാരനായെത്തി മുംബൈ ഇന്ത്യന്‍സിനായി പ്ലേഓഫില്‍ തിളങ്ങി ഇംഗ്ലണ്ടിന്‍റെ ജോണി ബെയ്‌ര്‍സ്റ്റോ
10:26 PM (IST) Jun 01
പവര്‍ പ്ലേയിൽ 4 ബൗളര്‍മാരെയാണ് ശ്രേയസ് അയ്യര്‍ മാറി മാറി പരീക്ഷിച്ചത്.
08:17 PM (IST) Jun 01
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴ തുടര്‍ന്നാല്‍ രാത്രി 9.30ന് ശേഷം മാത്രമേ ഓവറുകള്‍ വെട്ടിക്കുറച്ച് തുടങ്ങുകയുള്ളൂ
07:46 PM (IST) Jun 01
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴ, ടോസിട്ടെങ്കിലും ആദ്യ പന്തെറിയുന്നത് വൈകുന്നു
07:32 PM (IST) Jun 01
ആദ്യം ബാറ്റ് ചെയ്ത ടീമാണ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ കൂടുതല്‍ മത്സരങ്ങളിലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വിജയിച്ചത്, ചേസിംഗ് ടീം ജയിച്ചത് ഒറ്റത്തവണ. എന്നിട്ടും മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്സ് എന്തുകൊണ്ട് ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു?
07:07 PM (IST) Jun 01
നോക്കൗട്ട് മത്സരമായതിനാൽ തന്നെ തോൽക്കുന്ന ടീം ഫൈനൽ കാണാതെ പുറത്താകും.