
മൊഹാലി: ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിംഗ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു. ടോസ് നേടിയിരുന്നെങ്കിൽ ബൗളിംഗ് തിരഞ്ഞെടുക്കാനായിരുന്നു തീരുമാനമെന്ന് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യര്‍ പറഞ്ഞു. നായകൻ രജത് പാട്ടീദാറും പേസര്‍ ജോഷ് ഹേസൽവുഡും ബെംഗളൂരു നിരയിൽ തിരികെയെത്തി. പരിക്കേറ്റ ടിം ഡേവിഡ് ഇന്ന് കളിക്കില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കാനായി പഞ്ചാബിന്റെ ഓൾ റൗണ്ടര്‍ മാര്‍ക്കോ യാൻസൻ ദക്ഷിണാഫ്രിക്കയിലേയ്ക്ക് മടങ്ങി. പകരക്കാരനായി അസ്മത്തുള്ള ഒമര്‍സായിയെ ടീമിൽ ഉൾപ്പെടുത്തി.
പ്ലേയിംഗ് ഇലവൻ
പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇന്‍ഗ്ലിസ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, ഹര്‍പ്രീത് ബ്രാര്‍, കെയ്ല്‍ ജാമിസണ്‍, അര്‍ഷ്ദീപ് സിംഗ്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോലി, ഫില്‍ സാള്‍ട്ട്, രജത് പാട്ടീധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹാസില്‍വുഡ്, സുയാഷ് ശര്‍മ.
ഇംപാക്ട് സബ്‌സ്
പഞ്ചാബ് കിംഗ്‌സ്: വിജയ്കുമാർ വൈശാഖ്, പ്രവീൺ ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, മുഷീർ ഖാൻ, സേവ്യർ ബാർട്ട്‌ലെറ്റ്.
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു: മായങ്ക് അഗർവാൾ, റാസിഖ് സലാം, മനോജ് ഭണ്ഡാഗെ, ടിം സീഫെർട്ട്, സ്വപ്‌നിൽ സിംഗ്.