Asianet News MalayalamAsianet News Malayalam

IRE vs IND : അയർലന്‍ഡ്-ഇന്ത്യ ആദ്യ ടി20; മത്സരത്തിന്‍റെ ആവേശം ചോർത്തുമോ മഴ?

സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് കാത്തിരിക്കുന്ന മലയാളി ക്രിക്കറ്റ് ആരാധകർക്ക് നിരാശ നല്‍കുമോ ഡബ്ലിനിലെ കാലാവസ്ഥ

IRE vs IND 1st T20I Weather forecast rain may spoilsport in The Village Dublin
Author
Dublin, First Published Jun 25, 2022, 7:34 PM IST

ഡബ്ലിന്‍: അയർലന്‍ഡിനെതിരെ രണ്ട് ടി20കളുടെ പരമ്പരയിലെ(IRE vs IND T20Is 2022) ആദ്യ മത്സരത്തിന്(Ireland vs India 1st T20I) ടീം ഇന്ത്യ നാളെ ഇറങ്ങുകയാണ്. ഡബ്ലിനിലെ ദി വില്ലേജില്‍(The Village, Dublin) ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം. അയർലന്‍ഡിനോട് ടി20യില്‍ മുമ്പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ടീം വിജയിച്ചെങ്കിലും മത്സരത്തിന് മുമ്പൊരു ആശങ്ക ഇന്ത്യന്‍ പടയ്ക്കുണ്ട്(Team India). 

അയർലന്‍ഡ്-ഇന്ത്യ ആദ്യ ടി20ക്ക് മഴയുടെ ഭീഷണിയുണ്ട്. വെതർ ഡോട് കോമിന്‍റെ റിപ്പോർട്ട് പ്രകാരം ഇരു ടി20കളും മഴയുടെ ആശങ്കയിലാണ്. പകല്‍സമയത്ത് മഴയ്ക്ക് 90 ശതമാനവും വൈകിട്ട് 50 ശതമാനവുമാണ് സാധ്യത. പ്രാദേശിക സമയം വൈകിട്ട് 4.30നാണ് മത്സരങ്ങള്‍ തുടങ്ങുന്നത്. 

അയർലന്‍ഡിനെതിരെ മുമ്പ് കളിച്ച മൂന്ന് ടി20കളിലും വിജയിച്ച ചരിത്രം ഇന്ത്യക്കുണ്ട്. 2009ലെ ടി20 ലോകകപ്പിലായിരുന്നു ആദ്യമായി ഇരു ടീമുകളും കുട്ടിക്രിക്കറ്റില്‍ മുഖാമുഖം വന്നത്. ഒന്‍പത് വർഷങ്ങള്‍ക്ക് ശേഷം 2018ല്‍ 2-0ന് ഇന്ത്യ പരമ്പര നേടി. ഇക്കുറി ഇന്ത്യ-അയർലന്‍ഡ് ടി20കള്‍ നടക്കുന്ന ദി വില്ലേജില്‍ മുമ്പ് 18 രാജ്യാന്തര ടി20 മത്സരങ്ങള്‍ നടന്നു. 11 മത്സരങ്ങളിലും ചേസിംഗ് ടീമിനായിരുന്നു വിജയം. ഏഴ് മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്തവർ വിജയിച്ചു. 153 ആണ് ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോറെങ്കില്‍ രണ്ടാം ഇന്നിംഗ്സിലത് 136 മാത്രമാണ്. 

അയർലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.  

IRE vs IND : അയർലന്‍ഡിന് കാര്യങ്ങള്‍ എളുപ്പമാവില്ല, അതിശക്തർ ഇന്ത്യ; ആദ്യ ടി20ക്ക് മുമ്പ് അറിയേണ്ട കണക്കുകള്‍
 

Follow Us:
Download App:
  • android
  • ios