'സമയമായി, ധോണി ബാറ്റണ്‍ കൈമാറേണ്ട സമയമായി'; വ്യക്തമാക്കി റുതുരാജ് ഗെയ്കവാദ്

Published : Mar 14, 2026, 05:58 PM IST
Sanju Samson MS Dhoni

Synopsis

എം എസ് ധോണി യുവതലമുറയ്ക്ക് ബാറ്റൺ കൈമാറേണ്ട സമയമായെന്ന് മുൻ താരം ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു. 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 19-ാം പതിപ്പിന് ആവേശം പകര്‍ന്ന് എം എസ് ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്സ് ജേഴ്സിയില്‍ എത്തുകയാണ്. എന്നാല്‍, ഇതിഹാസ താരം തന്റെ പിന്‍ഗാമികള്‍ക്ക് വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ അഭിപ്രായപ്പെട്ടു. ധോണിയുടെ കായികക്ഷമതയെയും അര്‍പ്പണബോധത്തെയും പ്രശംസിച്ച പത്താന്‍, വരും സീസണ്‍ സിഎസ്‌കെയുടെ യുവതലമുറയെ വളര്‍ത്തിയെടുക്കാനുള്ളതാകണമെന്ന് ഓര്‍മ്മിപ്പിച്ചു.

പത്താന്റെ വാക്കുകള്‍... ''വര്‍ഷങ്ങളായി ധോണി ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് നമ്മള്‍ കാണുന്നു. എന്നാല്‍ റുതുരാജ് ഗെയ്കവാദ്, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മത്രെ തുടങ്ങിയ യുവതാരങ്ങളിലേക്ക് ആ ബാറ്റണ്‍ കൈമാറേണ്ട സമയമാണിത്.'' പത്താന്‍ പറഞ്ഞു.

സഞ്ജുവിന്റെ വരവ്

അഞ്ചുതവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് വലിയ മാറ്റങ്ങളോടെയാണ് 2026 സീസണിലേക്ക് ഇറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണെ ട്രേഡിംഗിലൂടെ സ്വന്തമാക്കിയതാണ് സീസണിലെ ഏറ്റവും വലിയ വാര്‍ത്ത. സഞ്ജു കൂടി എത്തുന്നതോടെ പത്താന്‍ സൂചിപ്പിച്ച ആ മാറ്റം ടീമില്‍ പ്രകടമാകും. മാറ്റ് ഹെന്റി, അകീല്‍ ഹൊസൈന്‍ തുടങ്ങിയ വിദേശ താരങ്ങളും കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍ തുടങ്ങിയ യുവതാരങ്ങളും ചേരുന്നതോടെ ചെന്നൈ നിര ശക്തമാണ്. യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ധോണിയുടെ സാന്നിധ്യം അവര്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

സീസണ്‍ തുടങ്ങുന്നത് ഗുവാഹത്തിയില്‍

മാര്‍ച്ച് 30 തിങ്കളാഴ്ച ഗുവാഹത്തിയിലെ ബര്‍സപ്പാറ സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആദ്യ മത്സരം. സഞ്ജു സാംസണ്‍ തന്റെ പഴയ ടീമിനെതിരെ ആദ്യ മത്സരത്തില്‍ തന്നെ ചെന്നൈക്ക് വേണ്ടി കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. ധോണിയുടെ കീഴില്‍ ഈ യുവനിര എത്രത്തോളം മികവ് പുലര്‍ത്തുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെഹിദിക്ക് മാന്യതയില്ലാത്തതോ, സൽമാൻ അഗയുടെ മണ്ടത്തരമോ? റണ്ണൗട്ടില്‍ വിവാദം
'ഇതൊരു ചാരിറ്റി ലീഗല്ല, അന്താരാഷ്ട്ര മത്സരമാണ്'; സല്‍മാന്‍ അഗയുടെ റണ്ണൗട്ടില്‍ പ്രതികരിച്ച് ലിറ്റണ്‍ ദാസ്