എന്നെ ടീമിലുള്‍പ്പെടുത്താന്‍ ഗാംഗുലി ആഗ്രഹിച്ചിരുന്നില്ല; വ്യക്തമാക്കി ഇര്‍ഫാന്‍ പഠാന്‍

By Web TeamFirst Published Jun 3, 2020, 4:04 PM IST
Highlights

അരങ്ങേറ്റം നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിനോടു യോജിച്ചിരുന്നില്ലെന്നു ഗാംഗുലി തന്നോടു പറഞ്ഞിരുന്നതായി ഇര്‍ഫാന്‍ പറഞ്ഞു.
 

ബറോഡ: തന്റെ ബൗളിങ് മോശമാണെന്ന് ഒരിക്കല്‍ എം എസ് ധോണി പറഞ്ഞിരുന്നതായി ഇര്‍ഫാന്‍ പഠാന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ഇര്‍ഫാന്‍. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ കുറിച്ചാണ് ഇര്‍ഫാന്‍ സംസാരിക്കുന്നത്. അരങ്ങേറ്റം നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിനോടു യോജിച്ചിരുന്നില്ലെന്നു ഗാംഗുലി തന്നോടു പറഞ്ഞിരുന്നതായി ഇര്‍ഫാന്‍ പറഞ്ഞു.

കോലിയുടെ മികച്ച സവിശേഷതയെന്ത്..? വ്യക്തമാക്കി കുല്‍ദീപ് യാദവ്

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഞാന്‍ കളിക്കേണ്ടതല്ലായിരുന്നു എന്നാണ് ഇര്‍ഫാന്‍ പറയുന്നത്. താരം തുടര്‍ന്നു... ''സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കെ 2003ലായിരുന്നു ഞാന്‍ ആദ്യമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. എന്നാല്‍ അന്ന് എന്നെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ക്യാപ്റ്റനായിരുന്ന ഗാംഗുലി ആഗ്രഹിച്ചിരുന്നില്ല. പരമ്പര അവസാനിക്കാനിരിക്കെ ഗാംഗുലി എന്നോട് ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു.

എനിക്ക് 19 വയസ് മാത്രമായിരുന്നു അന്ന പ്രായം. ഈ പ്രായത്തില്‍ തന്നെ ഓസീസിനെതിരെ എന്നെ ഇറക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.  അതുകൊണ്ടുതന്നെ എന്നെ കളിപ്പിക്കേണ്ടെന്ന് സെലക്ഷന്‍ മീറ്റിങ്ങില്‍ ഗാംഗുലി ആവശ്യപ്പെട്ടു. എന്നാല്‍ എന്നെ നേരില്‍ കണ്ടപ്പോള്‍ ഗാംഗുലിയുടെ അഭിപ്രായത്തില്‍ മാറ്റമുണ്ടായി.'' താരം പറഞ്ഞു.

ക്യാപ്റ്റന്‍ രോഹിത്തല്ല; എക്കാലത്തേയും മികച്ച ഐപിഎല്‍ ടീമിനെ തിരഞ്ഞെടുത്ത് ഹാര്‍ദിക് പാണ്ഡ്യ

കരിയറിലുടനീളം തന്നെ വളരെയധികം പിന്തുണച്ചിട്ടുള്ള ക്യാപ്റ്റനാണ് ഗാംഗുലിയെന്നും ഇര്‍ഫാന്‍ പറഞ്ഞു. ഒരു താരം കഴിവിന്റെ പരമാവധി ടീമിനു നല്‍കുന്നതായി തോന്നിയാല്‍ ഗാംഗുലി അയാളെ പൂര്‍ണമായും പിന്തുണയ്ക്കുമെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
 

click me!