മുംബൈ: എക്കാലത്തേയും മികച്ച ഐപിഎല്‍ ടീമിനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ് താരം ഹാര്‍ദിക് പാണ്ഡ്യ. ധോണിയാണ് ടീമിന്റെ ക്യാപ്റ്റന്‍ എന്നുള്ളതാണ് പ്രത്യേകത. പാണ്ഡ്യ മുംബൈക്ക് വേണ്ടി കളിച്ച ശേഷം മൂന്ന് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മയും ടീമിലുണ്ട്. എന്നിട്ടും ധോണിയെ ക്യാപ്റ്റനാക്കിയതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. 

കോലി ചെയ്യുന്നതിന്റെ പകുതി പോലും ചെയ്യാറില്ല, നാണക്കേട് തോന്നുന്നു: ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍
 

അഞ്ച് വിദേശ താരങ്ങളാണ് ടീമിലുള്ളത്. ക്രിസ് ഗെയില്‍, എ ബി ഡിവില്ലിയേഴ്‌സ്, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, ലസിത് മലിംഗ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍. നാല് മുംബൈ താരങ്ങള്‍ ടീമിലെത്തി. രോഹിത് ശര്‍മ, ജസ്പ്രീത്, മലിംഗ എന്നിവര്‍ക്കൊപ്പം പാണ്ഡ്യയും ടീമിലുണ്ട്. രണ്ടു വീതം പേസര്‍മാരും സ്പിന്നര്‍മാരുമുള്‍പ്പെടുന്നതാണ് ഹാര്‍ദിക്കിന്റെ ഓള്‍ ടൈം ഇലവന്റെ ബൗളിങ് കോമ്പിനേഷന്‍. വിരാട് കോലി, സുരേഷ് റെയന, ടീമിലെത്തിയ മറ്റു ഇന്ത്യന്‍  താരങ്ങളള്‍.

ധോണിയോടൊപ്പമുണ്ടായിരുന്ന പല കാര്യങ്ങള്‍ മിസ് ചെയ്യുന്നു; വെളിപ്പെടുത്തി ഷമി

ഹാര്‍ദിക്കിന്റെ ഓള്‍ടൈം ഐപിഎല്‍ ഇലവന്‍: ക്രിസ് ഗെയ്ല്‍ (കിങ്സ് ഇലവന്‍ പഞ്ചാബ്, വെസ്റ്റ് ഇന്‍ഡീസ്), രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്, ഇന്ത്യ), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഇന്ത്യ), എബി ഡിവില്ലിയേഴ്സ് (റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, ദക്ഷിണാഫ്രിക്ക), സുരേഷ് റെയ്ന (ചെന്നൈ സൂപ്പര്‍ കിങ്സ്, ഇന്ത്യ), എംഎസ് ധോണി (ക്യാപ്റ്റന്‍, ചെന്നൈ സൂപ്പര്‍കിങ്സ്, ഇന്ത്യ), ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്, ഇന്ത്യ), സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, വെസ്റ്റ് ഇന്‍ഡീസ്), റാഷിദ് ഖാന്‍ (സണ്‍റൈസേഴ്സ് ഹൈദരാബാദ്, അഫ്ഗാനിസ്താന്‍), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്, ഇന്ത്യ), ലസിത് മലിങ്ക (മുംബൈ ഇന്ത്യന്‍സ്, ഇന്ത്യ).