കൊല്‍ക്കത്ത: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വജ്രായുധമാണ് കുല്‍ദീപ് യാദവ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടാന്‍ കുല്‍ദീപിന് സാധിക്കാറുണ്ട്. ടി20 ക്രിക്കറ്റില്‍ 21 മത്സരങ്ങളില്‍ 39 വിക്കറ്റാണ് താരം വീഴ്ത്തിയത്.

ക്യാപ്റ്റന്‍ രോഹിത്തല്ല; എക്കാലത്തേയും മികച്ച ഐപിഎല്‍ ടീമിനെ തിരഞ്ഞെടുത്ത് ഹാര്‍ദിക് പാണ്ഡ്യ 

മിക്കപ്പോഴും കോലിയുടെ ടീമില്‍ കുല്‍ദീപ് ഇടം കണ്ടെത്താറുണ്ട്. അതിനെ കുറിച്ച് സംസാരിക്കുകയാണ് കുല്‍ദീപ്. ''ക്യാപ്റ്റന്‍ ഒരു താരത്തെ വിശ്വസിക്കുന്നുണ്ടെങ്കില്‍ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കണം. കോലിയിയില്‍ നിന്നാണ് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് പഠിച്ചത്. എനിക്ക് ശേഷം വരുന്ന താരങ്ങളെ പ്രചോദിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. 

കോലി ചെയ്യുന്നതിന്റെ പകുതി പോലും ചെയ്യാറില്ല, നാണക്കേട് തോന്നുന്നു: ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍

ഇക്കാര്യം കോലിയും ചെയ്യാറുണ്ട്. ഞാന്‍ ടീമിലെത്തുന്ന സമയത്ത് കോലിയുടെ പിന്തുണ വലുതായിരുന്നു. കോലിയുടെ ഏറ്റവും നല്ല സവിശേഷതയായി കണ്ടത്, അദ്ദേഹം താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ്. ഒരോ താരത്തിന്റെയും മനസറിഞ്ഞ് കോലി പ്രവര്‍ത്തിക്കും.'' കുല്‍ദീപ് പറഞ്ഞു.