ഗാംഗുലിയുടെ വഴിയേ കോലിയും; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി സുരക്ഷിതമെന്ന് ഇര്‍ഫാന്‍ പഠാന്‍

By Web TeamFirst Published Jul 21, 2020, 1:17 PM IST
Highlights

ക്രിക്കറ്റ് കണക്റ്റഡ് എന്ന പ്രോഗ്രാമില്‍ സംസാരിക്കുമ്പോഴാണ് ഇര്‍ഫാന്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഇര്‍ഫാന്‍ തുടര്‍ന്നു... ''അഞ്ചോ ആറോ യുവതാരങ്ങളെ കോലി ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിക്കും.

വഡോദര: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിരവധി യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, എം എസ് ധോണി, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പഠാന്‍ എന്നിവരെല്ലാം ഗാംഗുലിക്ക് കീഴിലാണ് അരങ്ങേങറിയത്. യുവതാരങ്ങളെ വളര്‍ത്തികൊണ്ടുവരുന്ന കാര്യത്തില്‍ ഗാംഗുലിയുടെ അതേ മനോഭാവമാണ് വിരാട് കോലിക്കും ഉണ്ടെന്നാണ് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.

ക്രിക്കറ്റ് കണക്റ്റഡ് എന്ന പ്രോഗ്രാമില്‍ സംസാരിക്കുമ്പോഴാണ് ഇര്‍ഫാന്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഇര്‍ഫാന്‍ തുടര്‍ന്നു... ''അഞ്ചോ ആറോ യുവതാരങ്ങളെ കോലി ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിക്കും. യുവതാരങ്ങള്‍ക്ക് ഒരുപാട് അവസരം നല്‍കിയ ക്യാപ്റ്റനായിരുന്നു ഗാംഗുലി. അദ്ദേഹത്തിന്റെ വഴിയിയിലൂടെയാണ് കോലിയും സഞ്ചരിക്കുന്നത്. ഋഷഭ് പന്ത് തന്നെയാണ് ഉദാഹരണം. വാര്‍ത്തസമ്മളേനത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ടീമില്‍ പന്തിന്റെ സ്ഥാനത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കോലി പന്തിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പന്തിന്റെ പ്രതിഭ കോലി തിരിച്ചറിയുകയായിരുന്നു. യുവതാരങ്ങളുടെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച് മതിയായ അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടു വരികയെന്നത് കോലിയുടെയും സെലക്ടര്‍മാരുടടെയും ഉത്തരവാദിത്തം.

മുമ്പ് യുവരാജ് സിംഗിനേയും ഗാംഗുലി പിന്തുണച്ചിരുന്നു. തുടക്കകാലത്ത് 19- 20 മാത്രമായിരുന്നു യുവരാജിന്റെ ശരാശരി. രണ്ടാം മത്സരത്തില്‍ ഓസീസിനെതിരെ അര്‍ധ സെഞ്ചുറി നേടിയ ശേഷം യുവിക്ക് ഒരുപാട് കാലം വലിയ സ്‌കോറൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാന്‍ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ ഗാംഗുലി അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ നല്‍കി. യുവിയുടെ കാര്യത്തില്‍ ഗാംഗുലി ഉറച്ചുനിന്നു.'' ഇര്‍ഫാന്‍ പറഞ്ഞുനിര്‍ത്തി.

click me!