ഞാന്‍ ഏകദിനത്തിന് പറ്റിയ ബാറ്റ്‌സ്മാനായിരുന്നില്ല; വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്

By Web TeamFirst Published Jul 21, 2020, 11:25 AM IST
Highlights

ടീമില്‍ നിന്നൊഴിവാക്കപ്പെടുമ്പോള്‍ ഏകദിനത്തിന് പറ്റില്ലെന്ന ചിന്ത എന്നെ വിഷമിപ്പിച്ചിരുന്നുവെന്ന് ദ്രാവിഡ് വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ താരം ഡബ്ലു വി രാമനുമായി യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്.

ബംഗളൂരു: രാഹുല്‍ ദ്രാവിഡ് തുടക്കകാലത്ത് ഏകദിനത്തിന് പറ്റിയ താരമല്ലെന്ന് സംസാരമുണ്ടാായിരുന്നു. 1996 ഏകദിന ജേഴ്‌സിയില്‍ അരങ്ങേറിയ ദ്രാവിഡ് അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പതിയെയുള്ള ബാറ്റിങ്ങിന്റെ പേരില്‍ പലപ്പോഴും താരം വിമര്‍ശിക്കപ്പെട്ടു. ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയപ്പോഴും 1998ല്‍ താരം ഏകദിന ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍. 

ടീമില്‍ നിന്നൊഴിവാക്കപ്പെടുമ്പോള്‍ ഏകദിനത്തിന് പറ്റില്ലെന്ന ചിന്ത എന്നെ വിഷമിപ്പിച്ചിരുന്നുവെന്ന് ദ്രാവിഡ് വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ താരം ഡബ്ലു വി രാമനുമായി യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്. ദ്രാവിഡിന്റെ വാക്കുകളിങ്ങനെ... ''തുടക്കകാലത്ത് ഞാന്‍ ഏറെ ബുദ്ധിമുട്ടി. 1998ല്‍ ഞാന്‍ ഏകദിന ടീമില്‍ നിന്ന് പുറത്തായി. ഏകദിനം കളിക്കാന്‍ എന്നെകൊണ്ട് പറ്റില്ലെന്ന് തോന്നല്‍ വിഷമിപ്പിച്ചു. ടെസ്റ്റ് താരമാകാന്‍ കൊതിച്ച് ക്രിക്കറ്റിലേക്ക് വന്നയാളാണ് ഞാന്‍. ടെസ്റ്റ് താരമാകാനാണ് പരിശീലിച്ചിരുന്നതും. പന്ത് നിലംകൂട്ടി അടിക്കുക. വായുവിലേക്ക് ഉയര്‍ത്തി അടിക്കാതിരിക്കുക എന്നിങ്ങനെയായിരുന്നു ഞാന്‍ പഠിച്ച പാഠങ്ങള്‍. അതുകൊണ്ടുതന്നെ പിന്നീട് ടീമിലേത്ത് തിരിച്ചെത്താന്‍ എനിക്ക് പോരാടേണ്ടിവന്നു.

ഇന്ത്യയില്‍ യുവതാരമെന്ന നിലയില്‍ നിലനില്‍പ്പ് അത്ര എളുപ്പമല്ല. ആഭ്യന്തര ക്രിക്കറ്റില്‍ ശക്തമായ മത്സരമാണുള്ളത്. ഞാനൊക്കെ വളര്‍ന്നുവന്ന കാലത്ത് ഈ മത്സരം വളരെ കൂടുതലായിരുന്നു. അന്ന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയില്‍ ആകെയുണ്ടായിരുന്നത് രഞ്ജി ട്രോഫി മാത്രമാണ്. ഇന്നത്തേതുപോലെ ഐപിഎല്ലൊന്നുമില്ല. കരിയറിലെ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും ഇത്തരം അരക്ഷിതാവസ്ഥ നേരിട്ടിട്ടുണ്ട്.'' ദ്രാവിഡ് പറഞ്ഞു.

സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ചശേഷം എന്തു ചെയ്യണമെന്ന് വ്യക്തമായ തീരുമാനമെടുക്കാനാകാതെ ബുദ്ധിമുട്ടിയ സമയത്ത്  മുന്‍ താരം കപില്‍ ദേവിന്റെ ഒരു ഉപദേശമാണെന്നും ദ്രാവിഡ് വെളിപ്പെടുത്തി.

click me!