
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 20212) സീസണിലെ ആദ്യജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്നിറങ്ങും. രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികള്‍. ഇരുടീമുകളും ആദ്യ മത്സരത്തില്‍ സമാന മാര്‍ജിനില്‍ തോറ്റിരുന്നു. പരിക്കേറ്റ കെ പി രാഹുല്‍ ഒഴികെ ടീമില്‍ എല്ലാവരും മത്സരത്തിന് സജ്ജരെന്ന് ബ്ലാസ്റ്റേഴ്‌സ് (Manjappada) പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച് പറഞ്ഞു.
നോര്‍ത്ത് ഈസ്റ്റ് ടീമിലെ 6 മലയാളി താരങ്ങളില്‍ വി പി സുഹൈര്‍, ജസ്റ്റിന്‍ ജോര്‍ജ് , മഷൂര്‍ ഷെരീഫ് എന്നിവര്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ അവസരം ലഭിച്ചിരുന്നു. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് രണ്ടിനെതിരെ നാല് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. കൂടാതെ രാഹുല്‍ പരിക്കേറ്റ് പുറത്തായതും തിരിച്ചടിയായി. ഒരുമാസം താരം കളത്തിന് പുറത്താണ്. ഇതേ സ്‌കോറിന് ബംഗളൂരു എസ്ഫിയോടാണ് നോര്‍ത്ത് ഈസ്റ്റ് തോറ്റിരുന്നത്.
ഇന്നലെ ബെംഗളുരു എഫ്‌സിക്കെതിരെ ഒഡീഷ എഫ്‌സിക്ക് അട്ടിമറിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഒഡീഷയുടെ ജയം. ഇരട്ടഗോള്‍ നേടിയ സ്പാനിഷ് താരം ഹാവി ഹെര്‍ണാണ്ടസ് ആണ് മുന്‍ ചാംപ്യന്മാരെ ഞെട്ടിച്ചത്. 3, 51 മിനിറ്റുകളിലാണ് ഹാവിയുടെ ഗോളുകള്‍. ഇഞ്ച്വറിടൈമില്‍ അരിദെയ് സുവാരസ് ഒഡീഷയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
21ആം മിനിറ്റില്‍ അലന്‍ കോസ്റ്റയാണ് ബെംഗലുരുവിനായി ആശ്വാസഗോള്‍ നേടിയത്. ഒഡീഷയ്‌ക്കെതിരെ സുനില്‍ ഛെത്രി പെനാല്‍റ്റി പാഴാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!