മനുഷ്യ സാധ്യമായതെല്ലാം ചെയ്തു; ഇനിയെങ്കിലും അയാളെ ടീമിലെടുക്കൂ; യുവതാരത്തെക്കുറിച്ച് ആകാശ് ചോപ്ര

By Web TeamFirst Published Jan 11, 2023, 3:26 PM IST
Highlights

അസമിനെതിരെ ഇന്നലെ ഡബിള്‍ സെഞ്ചുറി തികച്ച് 240 റണ്‍സുമായി പുറത്താകാതെ നിന്ന പൃഥ്വി ഷാ രണ്ടാം ദിനം 379 റണ്‍സടിച്ച് പുറത്തായി. രഞ്ജിയില്‍ പൃഥ്വിയുടെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണിത്. 383 പന്തില്‍ 49 ഫോറും നാല് സിക്സും പറത്തിയാണ് പൃഥ്വി 379 റണ്‍സടിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400 റണ്‍സെന്ന അപൂര്‍വ നേട്ടത്തിനരികെ റിയാന്‍ പരാഗ് ആണ് പൃഥ്വിയെ പുറത്താക്കിയത്.

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അസമിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടിയ യുവതാരം പൃഥ്വി ഷായെ ഇനിയെങ്കിലും ദേശീയ ടീമിലേക്ക് പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. അസമിനെതിരായ ട്രിപ്പിള്‍ സെഞ്ചുറിയിലൂടെ പൃഥ്വി വീണ്ടും ഇന്ത്യന്‍ ടീമിന്‍റെ വാതിലില്‍ മുട്ടിത്തുടങ്ങിയെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി, വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ ഡബിള്‍ സെഞ്ചുറി അടിച്ചു, മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ സെഞ്ചുറി അടിച്ചു. ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാനായി ഇതില്‍ക്കൂടുതല്‍ ഒരു മനുഷ്യന് ചെയ്യാനാവില്ല, പൃഥ്വി വീണ്ടും ഇന്ത്യന്‍ ടീമിന്‍റെ വാതിലില്‍ മുട്ടുന്നു എന്നായിരുന്നു ആകാശ് ചോപ്രയുടെ ട്വീറ്റ്.

Scored a triple ton in Ranji trophy.
Scored a double-ton in Vijay Hazare trophy
Scored a century in Syed Mushtaq Ali Trophy.
It’s not humanly possible to do more to deserve a call-up for Team India.
Prithvi’s knocking down the door. Well played.

— Aakash Chopra (@cricketaakash)

അസമിനെതിരെ ഇന്നലെ ഡബിള്‍ സെഞ്ചുറി തികച്ച് 240 റണ്‍സുമായി പുറത്താകാതെ നിന്ന പൃഥ്വി ഷാ രണ്ടാം ദിനം 379 റണ്‍സടിച്ച് പുറത്തായി. രഞ്ജിയില്‍ പൃഥ്വിയുടെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണിത്. 383 പന്തില്‍ 49 ഫോറും നാല് സിക്സും പറത്തിയാണ് പൃഥ്വി 379 റണ്‍സടിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400 റണ്‍സെന്ന അപൂര്‍വ നേട്ടത്തിനരികെ റിയാന്‍ പരാഗ് ആണ് പൃഥ്വിയെ പുറത്താക്കിയത്.

അവസാന ടി20യില്‍ സെഞ്ചുറി! എന്നിട്ടും സൂര്യകുമാര്‍ ഏകദിന ടീമില്‍ നിന്ന് പുറത്ത്; കാരണം വ്യക്തമാക്കി രോഹിത്

2018ല്‍ പതിനെട്ടാം വയസില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുമായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഷാ ഇന്ത്യയുടെ ഭാവി വാഗ്ദാനമായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ മോശം ഫോമും ഫിറ്റ്നെസില്ലായ്മയുമെല്ലാം തുടര്‍ക്കഥയായതോടെ 2020  ഡിസംബറില്‍ ഓസ്ട്രേലിയക്കതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന് പിന്നാലെ പൃഥ്വി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി. ഇതിനിടെ നിരോധിത മരുന്ന് കഴിച്ചുവെന്നതിന്‍റെ പേരില്‍ വിലക്കും നേരിട്ടു. കളിയോടുള്ള പൃഥ്വിയുടെ സമീപനവും വിമര്‍ശിക്കപ്പെട്ടിരുന്നു.

ബംഗ്ലാദേശിനെിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി ഇറങ്ങിയ കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയിനാല്‍  ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മക്കൊപ്പം ശുഭ്മാന്‍ ഗില്ലാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍ രോഹിത്തിനൊപ്പം ഓപ്പണര്‍ സ്ഥാനം ഏകദേശം ഉറപ്പിച്ചിട്ടുണ്ടെങ്കിലും രഞ്ജിയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ രണ്ടാം ഓപ്പണറായി പൃഥ്വി ഷായെയും സെലക്ടര്‍മാര്‍ പരിഗണിച്ചേക്കുമെന്നാണ് സൂചന.

click me!