കാര്യവട്ടത്തിന് മറുപടി ഗുവാഹത്തിയിൽ, കാംപ്ബെല്ലിന്‍റെ റെക്കോർഡ് സെഞ്ചുറിയിൽ വിൻഡീസ് കൂറ്റന്‍ സ്കോറിലേക്ക്

Published : Sep 30, 2026, 03:58 PM IST
John Campbell

Synopsis

29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കാംപ്ബെല്‍ ഇന്ത്യക്കെതിരെ വിന്‍ഡീസ് താരത്തിന്‍റെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കി.

ഗുവാഹത്തി: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ വെടിക്കെട്ട് തുടക്കവുമായി വെസ്റ്റ് ഇന്‍ഡീസ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന ശക്തമായ നിലയിലാണ്. 53 റണ്‍സുമായി ക്യാപ്റ്റൻ ഷായ് ഹോപ്പും 31 റണ്‍സോടെ അമീര്‍ ജാംഗൂവുമാണ് ക്രീസില്‍. വെടിക്കെട്ട് സെഞ്ചുറി നേടിയ ഓപ്പണര്‍ ജോണ്‍ കാംപ്‌ബെല്ലിന്‍റെയും(101) 9 റണ്‍സെടുത്ത കീസി കാര്‍ട്ടിയുടെയും വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ഗുര്‍നൂര്‍ ബ്രാറിനും പ്രസിദ്ധ് കൃഷ്ണക്കുമാണ് വിക്കറ്റ്.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍മാരായ ജോണ്‍ കാംപ്ബെല്ലും ജസ്റ്റിന്‍ ഗ്രീവ്സിന്‍റെ അസാന്നിധ്യത്തില്‍ ഓപ്പണറായി ഇറങ്ങിയ കീസി കാര്‍ട്ടിയും നല്ല തുടക്കമാണ് നല്‍കിയത്. അരങ്ങേറ്റതാരം ആഖിബ് നബിയെ തുടക്കം മുതല്‍ കണക്കിന് ശിക്ഷിച്ച ജോണ്‍ കാംപ്ബെല്‍-കീസ് കാര്‍ട്ടി സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 5 ഓവറില്‍ 37 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. കീസി കാര്‍ട്ടിയെ പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷായ് ഹോപ്പ് കാംപ്ബെല്ലിന് മികച്ച പിന്തുണ നല്‍കിയതോടെ വിന്‍ഡീസ് സ്കോര്‍ കുതിച്ചു. 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കാംപ്ബെല്‍ ഇന്ത്യക്കെതിരെ വിന്‍ഡീസ് താരത്തിന്‍റെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കി. 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡാണ് കാംപ്ബെല്‍ തകര്‍ത്തത്.

അര്‍ധസെഞ്ചുറിക്ക് ശേഷവും തകര്‍ത്തടിച്ച കാംപ്ബെല്‍ പവര്‍ പ്ലേയില്‍ വിന്‍ഡീസിനെ 96 റണ്‍സിലെത്തിച്ചു. ഒരു ടെസ്റ്റ് രാജ്യത്തിനെതിരെ വിന്‍ഡീസ് നേടുന്ന ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്കോറാണിത്. പവര്‍ പ്ലേയില്‍ വിന്‍ഡീസ് നേടിയ 96 റണ്‍സില്‍ 69 റണ്‍സും കാംപ്ബെല്ലിന്‍റെ ബാറ്റില്‍ നിന്നായിരുന്നു. 65 പന്തില്‍ സെഞ്ചുറി തികച്ച കാംപ്ബെല്‍ ഇന്ത്യക്കെതിരെ വിന്‍ഡീസ് താരത്തിന്‍റെ വേഗമേറിയ സെഞ്ചുറിയുടെയും റെക്കോര്‍ഡ് സ്വന്തമാക്കി. 1999ൽ ഇന്ത്യക്കെതിരെ റിക്കാര്‍ഡോ പവൽ 72 പന്തില്‍ സെഞ്ചുറി നേടിയതിന്‍റെ റെക്കോര്‍ഡാണ് കാംപ്ബെല്‍ തകര്‍ത്തത്. 

വിന്‍ഡീസ് താരത്തിന്‍റെ വേഗമേറിയ അഞ്ചാമത്തെ ഏകദിന സെഞ്ചുറിയുമാണിത്. സെഞ്ചുറിക്ക് പിന്നാലെ ഗുര്‍നൂര്‍ ബ്രാറിന്‍റെ പന്തില്‍ നമൻ ധിറിന് ക്യാച്ച് നല്‍കി കാംപ്ബെല്‍ മടങ്ങിയത് ഇന്ത്യക്ക് ആശ്വാസമായി. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ ജസ്റ്റിന്‍ ഗ്രീവ്സ് പരിക്കുമൂലം പുറത്തിരുന്ന മത്സരത്തില്‍ കീസി കാര്‍ട്ടിയാണ് കാംപ്ബെല്ലിനൊപ്പം ഓപ്പണ്‍ ചെയ്തത്. കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിലും കാംപ്ബെല്‍ അര്‍ധസെഞ്ചുറി നേടി തിളങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് നിര്‍ണായക ടോസ്, 4 മാറ്റങ്ങളോടെ വിന്‍ഡീസ്, ഇന്ത്യൻ ടീമില്‍ ഒരു മാറ്റം
സഹീർ ഖാനെ മുഖ്യ പരിശീലകനാക്കിയതിന് പിന്നാലെ പുതിയ ബൗളിംഗ് കോച്ചിനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്