ആദ്യം കോലിയുടെ നിലവാരത്തില്‍ എത്തു, എന്നിട്ട് ക്യാപ്റ്റാനായാല്‍ മതിയെന്ന് ബാബറിനോട് പറഞ്ഞിരുന്നുവെന്ന് അക്മല്‍

By Gopala krishnanFirst Published Sep 15, 2022, 3:42 PM IST
Highlights

രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോഴേക്കും രാജ്യാന്തര ക്രിക്കറ്റില്‍ 35-40 സെഞ്ചുറിയൊക്കെ നേടി കഴിഞ്ഞാല്‍ നിനക്ക് ക്യാപ്റ്റന്‍സി ഏറ്റെടുക്കാം. കാരണം നിലവില്‍ നീയാണ് പാക് ബാറ്റിംഗിന്‍റെ നട്ടെല്ല് എന്നും ഞാനവനോട് പറഞ്ഞിരുന്നു. എന്നാല്‍ അവന്‍റെ തീരുമാനം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാനായിരുന്നു. അവനോട് അടുപ്പമുള്ളവരും ആ ഉത്തരവാദിത്തം ഏല്‍ക്കാന്‍ അവനെ നിര്‍ബന്ധിച്ചിരിക്കണം.

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കരുതെന്ന് ബാബര്‍ അസമിനോട്  2020ല്‍ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുന്‍ പാക്  വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. 2020 ജനുവരിയില്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ബാബര്‍ ആദ്യമായി പാക്കിസ്ഥാന്‍ നായകനായി അരങ്ങേറിയപ്പോള്‍ തന്നെ ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കരുതെന്നും ആദ്യം ബാറ്റിംഗില്‍ ശ്രദ്ധിക്കാനും താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് അക്മല്‍ പറഞ്ഞു.

2020ല്‍ സര്‍ഫ്രാസ് അഹമ്മദിന് പകരമാണ് ബാബര്‍ പാക്കിസ്ഥാന്‍റെ നായകനായത്. ബംഗ്ലാദശിനെതിരായ ഫൈസലാബാദ് ടി20 മത്സരത്തിന്‍റെ ടോസ് സമയത്താണ് സര്‍ഫ്രാസിന് പകരം ബാബറിനെ നായകനാക്കിയ കാര്യം ഞാനറിയുന്നത്. ഞാനന്നേ ബാബറനോട് പറഞ്ഞിരുന്നു. ക്യാപ്റ്റന്‍സി ഏറ്റെടുക്കാനുള്ള പ്രായം നിനക്കായിട്ടില്ലെന്നും ആദ്യം ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വിരാട് കോലിയുടെ തലത്തിലേക്ക് ഉയരണമെന്നും. അടുത്ത രണ്ടോ മൂന്നോ വര്‍ഷം നിന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തശേഷം ക്യാപ്റ്റന്‍സിയെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നും ആദ്യം കോലിയുടെയും സ്റ്റീവ് സ്മിത്തിന്‍റെയുമെല്ലാം നിലവാരത്തിലെത്താനാണ് നീ ശ്രമിക്കേണ്ടതെന്നും ഞാന്‍ അവനോട് പറഞ്ഞു.

ടി20 ലോകകപ്പ്: അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യാ കപ്പ് കളിച്ച ടീമില്‍ അഞ്ച് മാറ്റങ്ങള്‍

രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോഴേക്കും രാജ്യാന്തര ക്രിക്കറ്റില്‍ 35-40 സെഞ്ചുറിയൊക്കെ നേടി കഴിഞ്ഞാല്‍ നിനക്ക് ക്യാപ്റ്റന്‍സി ഏറ്റെടുക്കാം. കാരണം നിലവില്‍ നീയാണ് പാക് ബാറ്റിംഗിന്‍റെ നട്ടെല്ല് എന്നും ഞാനവനോട് പറഞ്ഞിരുന്നു. എന്നാല്‍ അവന്‍റെ തീരുമാനം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാനായിരുന്നു. അവനോട് അടുപ്പമുള്ളവരും ആ ഉത്തരവാദിത്തം ഏല്‍ക്കാന്‍ അവനെ നിര്‍ബന്ധിച്ചിരിക്കണം.

അവന്‍ ഒഴുക്കോടെ ബാറ്റ് ചെയ്യുകയായിരുന്നു. അവന്‍റെ ബാറ്റിംഗ് കാണാന്‍ ആളുകള്‍ കാത്തിരുന്നിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം അവന്‍റെ ബാറ്റിംഗിനെ പതുക്കെ ബാധിക്കാന്‍ തുടങ്ങി. അതിപ്പോള്‍ പ്രകടമാകുകയാണെന്നും അക്മല്‍ പറഞ്ഞു. എന്നാല്‍ ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കുന്നത് പാക് ക്രിക്കറ്റിന് വലിയ തരിച്ചടിയുണ്ടാക്കുകയേ ഉള്ളൂവെന്നും അക്മല്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

1985ല്‍ രവി ശാസ്‌ത്രി ചെയ്തത് ഇക്കുറി ഹാര്‍ദിക് പാണ്ഡ്യക്ക് കഴിയും; പ്രവചനവുമായി സുനില്‍ ഗാവസ്‌കര്‍

പാക്കിസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ സമ്മാനിച്ച നായകനാണ് ബാബര്‍ എങ്കിലും ഏഷ്യാ കപ്പില്‍ ബാറ്റിംഗില്‍ പരാജയപ്പെടുകയും ടീമിന് കിരീടം സമ്മാനിക്കാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെയാണ് ബാബറിന്‍റെ ബാറ്റിംഗിനെതിരെയും ക്യാപ്റ്റന്‍സിക്കെതിരെയും മുന്‍ താരങ്ങള്‍ വിമര്‍ശനവുമായി എത്തിയത്.

click me!