1985ല്‍ രവി ശാസ്‌ത്രി കാട്ടിയ അത്ഭുതം ഹാര്‍ദിക് പാണ്ഡ്യ ആവര്‍ത്തിക്കും എന്നാണ് ഗാവസ്‌കര്‍ പറയുന്നത്

മുംബൈ: ഓസ്ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവും കങ്കാരുക്കളുടെ നാട്ടില്‍ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുക എന്ന വിലയിരുത്തലുകള്‍ സജീവമാണ്. ഇതേ കാര്യം ആവര്‍ത്തിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. 1985 ചാമ്പ്യന്‍ഷിപ്പില്‍ രവി ശാസ്‌ത്രി കാട്ടിയ അത്ഭുതം ഹാര്‍ദിക് പാണ്ഡ്യ ആവര്‍ത്തിക്കും എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. 

അതേ, രവി ശാസ്‌ത്രി 1985ല്‍ ചെയ്തത ടീം ഇന്ത്യക്കായി ബാറ്റും ബോളും കൊണ്ട് ചെയ്യാന്‍ ഹാര്‍ദിക് പാണ്ഡ്യക്കാകും. കുറച്ച് മികച്ച ക്യാച്ചുകളും പ്രതീക്ഷിക്കാം. ഇതിനുള്ള കഴിവ് ഹാര്‍ദിക് പാണ്ഡ്യക്കുണ്ട് എന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. 1985 ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറികളും എട്ട് വിക്കറ്റും ശാസ്‌ത്രി നേടിയിരുന്നു. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.

ഏഷ്യാ കപ്പിലെ പരാജയം മാറ്റാനാണ് ടീം ഇന്ത്യ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയില്‍ ഇറങ്ങുക. ഇതിന് മുമ്പ് ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ ഇന്ത്യക്ക് ടി20 പരമ്പരകളുണ്ട്. ക്ഷിണാഫ്രിക്കക്കെതിരെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇരു പരമ്പരകളിലെയും പ്രകടനം ലോകകപ്പില്‍ ടീം ഇന്ത്യയുടെ പ്രകടനത്തെ സ്വാധീനിക്കും. 

ബുമ്രയുടെ ഫിറ്റ്‌നസില്‍ ആര്‍ക്കും സംശയം വേണ്ടാ; എതിരാളികള്‍ കരുതിയിരുന്നോ- വീഡിയോ