'കോലി, രോഹിത്, രാഹുല്‍... മൂവരേയം വിശ്വസിക്കാനാവില്ല'; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കപില്‍ ദേവ്

Published : Jun 06, 2022, 04:26 PM IST
'കോലി, രോഹിത്, രാഹുല്‍... മൂവരേയം വിശ്വസിക്കാനാവില്ല'; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കപില്‍ ദേവ്

Synopsis

മോശം ഫോമിലുള്ള വിരാട് കോലിക്കും (Virat Kohli) ഇത് പരീക്ഷണ കാലഘട്ടമാണ്. രോഹിത്തിനും സ്വതചസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാന്‍ സാധിക്കുന്നില്ല. കെ എല്‍ രാഹുലാണ് മറ്റൊരു പ്രതീക്ഷ. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് പ്രശ്‌നാണ്.

ദില്ലി: ടി20 ലോകകപ്പിന് (T20 World Cup) മുമ്പ് ഇന്ത്യക്ക് കടുത്ത മത്സരങ്ങളാണുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി20 പരമ്പരയുടെ ഇന്ത്യയുടെ ഒരുക്കങ്ങള്‍ തുടങ്ങത്. പിന്നാലെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയും ടീം ടി20 പരമ്പര കളിക്കും. പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളില്‍ നിന്നാണ് രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തിലുള്ള ടി20 ടീമിനെ പ്രഖ്യാപിക്കും. 

മോശം ഫോമിലുള്ള വിരാട് കോലിക്കും (Virat Kohli) ഇത് പരീക്ഷണ കാലഘട്ടമാണ്. രോഹിത്തിനും സ്വതചസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാന്‍ സാധിക്കുന്നില്ല. കെ എല്‍ രാഹുലാണ് മറ്റൊരു പ്രതീക്ഷ. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് പ്രശ്‌നാണ്. ലോകകപ്പിന് നാല് മാസം കൂടി ശേഷിക്കെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്മാരെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ് (Kapil Dev). മൂന്ന് പേരിലും വിശ്വസ്തരല്ലെന്നാണ് കപില്‍ പറയുന്നത്. 

മൂവരുടേയും ബാറ്റിംഗ് പ്രകടനം കണക്കിലെടുത്താണ് കപില്‍ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ടി20 ക്രിക്കറ്റില്‍ മൂന്ന് പേരുടെയും ശൈലി ശരിയല്ലെന്നാണ് അടുത്തകാലത്തെ പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്ന് പേരേയും വിശ്വസിക്കാന്‍ കഴിയില്ല. ടി20 ക്രിക്കറ്റില്‍ പേടിയില്ലാതെ കളിക്കണം. എന്നാല്‍ മൂന്ന് പേരും റണ്‍സ് ആവശ്യമായ സമയത്ത് വിക്കറ്റ് കളയുന്നവരാണ്. മൂവരും ക്രിക്കറ്റില്‍ വലിയ പേരുണ്ട്. എന്നാല്‍ റണ്‍സുയര്‍ത്തേണ്ട സമയത്ത് വിക്കറ്റ് കളയുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ടീമിന് അധിക സമ്മര്‍ദ്ദം നല്‍കും.'' കപില്‍ നിരീക്ഷിച്ചു.

രാഹുലിന്റെ കാര്യം കപില്‍ പ്രത്യേകം എടുത്തുപറയുകയും ചെയ്തു. ''രാഹുലിന് സ്ഥിരതയുണ്ടെന്ന് പറയുന്നത് ശരിതന്നെ. എന്നാല്‍ ടി20 മത്സരത്തില്‍ മുഴുവന്‍ ബാറ്റ് ചെയ്ത് 60 റണ്‍സുമായി മടങ്ങിവരുന്നതിനോട് യോജിക്കാനാവില്ല. ആ സമീപനം മാറണം. അതിന് പറ്റിയില്ലെങ്കില്‍ പകരക്കാരെ കൊണ്ടുവരണം. മികച്ച പ്രകടനം നടത്തുകയാണ് വലിയ താരങ്ങള്‍ ചെയ്യേണ്ടത്. മത്സരഫലത്തില്‍ എന്ത് സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് ക്രിക്കറ്റ് ലോകം അന്വേഷിക്കുന്നത്.'' കപില്‍ പറഞ്ഞു.

ഓസ്‌ട്രേലിയ വേദിയാകുന്ന ലോകകപ്പില്‍ പരിചയസമ്പന്നരായ താരങ്ങളിലാണ് ആരാധകരുടെ പ്രതീക്ഷ്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ അവര്‍ക്കേ തിളങ്ങാന്‍ കഴിയൂവെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ സമീപകാലത്ത് രോഹിത്തും കോലിയും പുറത്തെടുക്കുന്ന പ്രകടനം അത്ര ആശാവഹമല്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇന്ത്യൻ താരങ്ങൾ പലരും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നു', ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ
ഇന്ത്യൻ ക്രിക്കറ്റ് ടീമും ഗംഭീറിന്റെ വല്ലാത്ത പരീക്ഷണങ്ങളും; എന്ന് അവസാനിക്കും?