കെസിഎ പിങ്ക് ടി20 ടൂര്‍ണമെന്‍റിന് തുടക്കം,ആദ്യ മത്സരത്തില്‍ റൂബിയെ വീഴ്ത്തി പേള്‍

Published : May 05, 2025, 01:21 PM ISTUpdated : May 05, 2025, 01:22 PM IST
കെസിഎ പിങ്ക് ടി20 ടൂര്‍ണമെന്‍റിന് തുടക്കം,ആദ്യ മത്സരത്തില്‍ റൂബിയെ വീഴ്ത്തി പേള്‍

Synopsis

മെയ്‌ 15 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ അഞ്ചു ടീമുകളാണ് മത്സരിക്കുന്നത്. ഒരു ദിവസം രണ്ട് മത്സരങ്ങള്‍ വീതമാണ്‌ ടൂര്‍ണ്ണമെന്‍റ് ക്രമീകരിച്ചിരിക്കുന്നത്.  

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വനിതകളുടെ ആറാമത് പിങ്ക് ടി 20 ടൂര്‍ണമെന്‍റിന് തുമ്പ സെന്‍റ് സേവ്യേഴ്സ് സ്റ്റേഡിയത്തില്‍ തുടക്കമായി. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കെ സി എ റൂബിക്കെതിരെ കെ സി എ പേള്‍ ഏവ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടി. ആദ്യം ബാറ്റ് ചെയ്ത റൂബി 19.4 ഓവറില്‍ 87 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ പേള്‍ 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.25 റണ്‍സെടുത്ത ആര്യനന്ദയാണ് പേളിന്‍റെ ടോപ് സ്കോറര്‍.

ശ്രദ്ധ സുമേഷ് 23ഉം ക്യാപ്റ്റൻ തയ്യില്‍ ഷാനി 19ഉം റണ്‍സെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ് റൂബിക്കായി 28 പന്തില്‍ 22 റണ്‍സെടുത്ത ദൃശ്യ വാസുദേവന്‍ മാത്രമാണ് പൊരുതിയത്. പേളിനായി ക്യാപ്റ്റൻ ഷാനി 3.4 ഓവറില്‍ ഒമ്പത് റണ്‍സിന് അഞ്ച് വിക്കറ്റെടുത്തു. മെയ്‌ 15 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ അഞ്ചു ടീമുകളാണ് മത്സരിക്കുന്നത്. ഒരു ദിവസം രണ്ട് മത്സരങ്ങള്‍ വീതമാണ്‌ ടൂര്‍ണമെന്‍റ് ക്രമീകരിച്ചിരിക്കുന്നത്.

ദേശീയ താരങ്ങളായ സജന സജീവന്‍, നജ്ല സി.എം.സി എന്നിവര്‍ വിവിധ ടീമുകളിലായി  ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്. മത്സരങ്ങള്‍ തത്സമയം ഫാന്‍ കോഡ് ആപ്പില്‍ സംപ്രേക്ഷണം ചെയ്യും. ടീമുകള്‍: കെസിഎ ആംബര്‍ (ക്യാപ്റ്റന്‍ - സജന സജീവന്‍), കെസിഎ സഫയര്‍ ( ക്യാപ്റ്റന്‍ -അക്ഷയ എ), കെസിഎ എംറാള്‍  (ക്യാപ്റ്റന്‍ - നജ്ല സി.എം.സി), കെസിഎ റൂബി ( ക്യാപ്റ്റന്‍ - ദൃശ്യ ഐ.വി), കെസിഎ  പേള്‍ (ക്യാപ്റ്റന്‍  - ഷാനി ടി).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍
ഹോം ഗ്രൗണ്ടില്‍ ഗില്‍ ഗോള്‍ഡന്‍ ഡക്ക്, സഞ്ജുവിനെ ഇനിയും എത്രനാള്‍ പുറത്തിരുത്തുമെന്ന ചോദ്യവുമായി ആരാധകര്‍