ഒന്നും പുറത്തു കാണിക്കുന്നില്ലെന്നെയുള്ളു, ലക്നൗ മുതലാളി കലിപ്പിലാണ്, പന്ത് ഔട്ടായപ്പോൾ ഗോയങ്കയുടെ പ്രതികരണം

Published : May 05, 2025, 01:06 PM IST
ഒന്നും പുറത്തു കാണിക്കുന്നില്ലെന്നെയുള്ളു, ലക്നൗ മുതലാളി കലിപ്പിലാണ്, പന്ത് ഔട്ടായപ്പോൾ ഗോയങ്കയുടെ പ്രതികരണം

Synopsis

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ ലക്നൗ നായകനായിരുന്ന കെ എല്‍ രാഹുലിനെ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടില്‍ വെച്ച് ശകാരിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ലക്നൗ:ഐപിഎല്ലില്‍ തുടര്‍ തോല്‍വികളുമായി ലക്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ത്രിശങ്കുവിലായതിന് പിന്നാലെ ക്യാപ്റ്റന്‍ റിഷഭ് പന്ത് മോശം പ്രകടനം തുടരുന്നതില്‍ ലക്നൗ ടീം ഉടന സഞ്ജീവ് ഗോയങ്ക കടുത്ത അമര്‍ഷത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്നലെ പുഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ സിക്സ് അടിച്ച് അക്കൗണ്ട് തുറന്ന റിഷഭ് പന്ത് 17 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായിരുന്നു.

അസ്മത്തുള്ള ഒമര്‍സായിയുടെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ കയറി ഡീപ് സ്ക്വയര്‍ ലെഗ്ഗിലേക്ക് സിക്സ് അടിക്കാന്‍ നോക്കിയ പന്തിനെ ഡീപ് എക്സ്ട്രാ കവറില്‍ ശശാങ്ക് സിംഗാണ് ക്യാച്ചെടുത്ത്  പുറത്താക്കിയത്. ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ കൈയില്‍ നിന്ന് ബാറ്റ് തെറിച്ചുപോകുകയും ചെയ്തിരുന്നു. പന്തിന്‍റെ പുറത്താകല്‍ കണ്ട് നിരാശയോടെ ഇരിക്കുന്ന ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഐപിഎല്ലില്‍ 11 ഇന്നിംഗ്സുകളില്‍ 128 റണ്‍സ് മാത്രമാണ് റിഷഭ് പന്ത് ഈ സീസണില്‍ നേടിയത്. ഒരേയൊരു അര്‍ധസെഞ്ചുറി മാത്രം നേടിയ പന്തിന്‍റെ പ്രഹരശേഷി 99.22 മാത്രമാണ്.

ഐപിഎല്‍ താരലേലത്തില്‍ 27 കോടി രൂപയുടെ റെക്കോര്‍ഡ് പ്രതിഫലത്തിനാണ് ലക്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ ലക്നൗ നായകനായിരുന്ന കെ എല്‍ രാഹുലിനെ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടില്‍ വെച്ച് ശകാരിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്നലെ പഞ്ചാബ് ടീം ഉടമ നെസ് വാഡിയക്കൊപ്പമാണ് സഞ്ജീവ് ഗോയങ്ക കുറച്ചു നേരം കളി കണ്ടത്. പഞ്ചാബ് താരങ്ങള്‍ തകര്‍ത്തടിക്കുമ്പോൾ നെസ് വാഡിയക്കൊപ്പം സഞ്ജീവ് ഗോയങ്കയും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും ടെലിവിഷനില്‍ ആരാധകര്‍ കണ്ടിരുന്നു.

11 കളികളില്‍ 10 പോയന്‍റ് മാത്രമുള്ള ലക്നൗവിന് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാലും ഇത്തവണ പ്ലേ ഓഫിലെത്താനാവുമെന്ന് ഉറപ്പില്ല. സീസണ്‍ തുടക്കത്തില്‍ നിക്കോളാസ് പുരാന്‍റെയും മിച്ചല്‍ മാര്‍ഷിന്‍റെയും ബാറ്റിംഗ് മികവില്‍ തുടര്‍ ജയങ്ങള്‍ നേടിയെങ്കിലും ഇപ്പോള്‍ ഇരുവരും നിറം മങ്ങിയതോടെ ലക്നോ തുടര്‍ പരാജയങ്ങള്‍ നേരിടുകയാണ്. ഇതിന് പിന്നാലെ ക്യാപ്റ്റന്‍റെ മോശം ഫോം കൂടി ആയതോടെ ടീം ഉടമ എങ്ങനെ പ്രതികരിക്കുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍