കെസിഎല്ലില്‍ കണ്ണൂർ സ്ക്വാഡിന്‍റെ കരുത്താകാൻ സൽമാൻ നിസാറും അക്ഷയ് ചന്ദ്രനും

Published : Jul 21, 2025, 04:06 PM IST
KCL Kannur Squad

Synopsis

സൽമാൻ നിസാർ, അക്ഷയ് ചന്ദ്രൻ, വരുൺ നായനാർ എന്നിവർക്കൊപ്പം ശ്രീരൂപ് എം പി, മൊഹമ്മദ് നാസിൽ, അർജുൻ നമ്പ്യാർ എന്നിവരും രണ്ടാം സീസണിൽ കളിക്കളത്തിലിറങ്ങും.

കണ്ണൂര്‍: കേരള ക്രിക്കറ്റിന്‍റെ ഈറ്റില്ലമായ കണ്ണൂരിൽ നിന്ന് ഇത്തവണയും കെസിഎല്ലിലേക്ക് ഒട്ടേറെ താരങ്ങളുണ്ട്. സൽമാൻ നിസാറിനെയും അക്ഷയ് ചന്ദ്രനെയും ടീമുകൾ നിലനിർത്തിയപ്പോൾ വരുൺ നായനാരെ തൃശൂർ ലേലത്തിലൂടെ തിരികെപ്പിടിക്കുകയായിരുന്നു. ശ്രീരൂപ് എം പി, മൊഹമ്മദ് നാസിൽ, അർജുൻ നമ്പ്യാർ എന്നിവരാണ് രണ്ടാം സീസണിൽ കണ്ണൂരിൽ നിന്ന് കെസിഎല്ലിലേക്ക് ഉള്ളത്.

പോയ വർഷം കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസിനെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച താരമായിരുന്നു സൽമാൻ നിസാർ. 12 മല്സരങ്ങളിൽ നിന്ന് 455 റൺസുമായി സീസണിലെ ടീമിന്‍റെ ടോപ് സ്കോററായ സൽമാൻ നാല് അ‍ർദ്ധ സെഞ്ച്വറികളും നേടിയിരുന്നു. തുടർന്നുള്ള രഞ്ജി സീസണിലും തുടരൻ സെഞ്ച്വറികളുമായി മികച്ച ഫോം കാഴ്ച വച്ച സൽമാൻ നിസാറിനെ ചുറ്റിപ്പറ്റിയാണ് ഈ സീസണിലും ടീമിന്‍റെ പ്രതീക്ഷകൾ.

അഞ്ച് ലക്ഷം രൂപയ്ക്കാണ് സൽമാനെ ടീം നിലനി‍ർത്തിയത്. ജില്ലയിൽ നിന്ന് തന്നെയുള്ള അക്ഷയ് ചന്ദ്രനെ ആലപ്പി റിപ്പിൾസ് നിലനിർത്തിയതും അഞ്ച് ലക്ഷം രൂപയ്ക്കാണ്. കഴിഞ്ഞൊരു പതിറ്റാണ്ടോളമായി കേരള ടീമിലെ സ്ഥിര സാന്നിധ്യമായ അക്ഷയ് ബാറ്റിങ്ങിനൊപ്പം ഇടംകയ്യൻ സ്പിന്നറെന്ന നിലയിലും ടീമിന് മുതൽക്കൂട്ടാണ്. കഴിഞ്ഞ സീസണിൽ ഏഴ് വിക്കറ്റുകൾ നേടുന്നതിനൊപ്പം 49 റൺസും നേടിയിരുന്നു.

ആദ്യ സീസണിൽ തൃശൂരിനായി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് വരുൺ നായനാർ. 238 റൺസുമായി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒരാളായിരുന്നു വരുൺ. 3.20 ലക്ഷത്തിനാണ് തൃശൂ‍ർ ഇത്തവണയും വരുണിനെ ടീമിലെത്തിച്ചത്. അർജുൻ നമ്പ്യാ‍ർ, മൊഹമ്മദ് നാസിൽ, ശ്രീരൂപ് എം പി എന്നിവർക്ക് ഇത് കെസിഎല്ലിലെ ആദ്യ സീസണാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പന്ത് സ്റ്റംപില്‍ തട്ടി, ലൈറ്റും തെളിഞ്ഞു, പക്ഷെ ബെയ്‌ൽസ് മാത്രം വീണില്ല, ജിതേഷ് ശര്‍മയുടെ ഒടുക്കത്തെ ഭാഗ്യം കണ്ട് ഞെട്ടി ആരാധകര്‍
'രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഗൗതം ഗംഭീറിന്‍റെ ആ തീരുമാനം', തുറന്നു പറഞ്ഞ് ഉത്തപ്പയും സ്റ്റെയ്നും