കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഹൈദരാബാദിനെതിരെ കേരളം ആദ്യ ഇന്നിങ്‌സില്‍ 268ന് പുറത്ത്

Published : Dec 02, 2025, 10:06 AM IST
Kerala Cricket

Synopsis

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഹൈദരാബാദിനെതിരെ കേരളം ആദ്യ ഇന്നിങ്‌സില്‍ 268 റണ്‍സിന് പുറത്തായി. ജോബിന്‍ ജോബിയുടെയും അമയ് മനോജിന്റെയും അര്‍ദ്ധ സെഞ്ച്വറികളാണ് കേരളത്തിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 

ഹൈദരാബാദ്: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഹൈദരാബാദിനെതിരെ കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 268ന് അവസാനിച്ചു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ജോബിന്‍ ജോബിയുടെയും അമയ് മനോജിന്റെയും ഇന്നിങ്‌സുകളാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 71 റണ്‍സെന്ന നിലയിലാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് വേണ്ടി കെ ആര്‍ രോഹിതും ജോബിന്‍ ജോബിയും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്.

എന്നാല്‍ ഒരു റണ്ണെടുത്ത രോഹിത് തുടക്കത്തില്‍ തന്നെ മടങ്ങി. രണ്ടാം വിക്കറ്റില്‍ ജോബിന്‍ ജോബിയും ഹൃഷികേശും ചേര്‍ന്ന് 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ജോബിന്‍ ജോബി 62ഉം ഹൃഷികേശ് 26ഉം റണ്‍സെടുത്തു. തുടര്‍ന്നെത്തിയ മാനവ് കൃഷ്ണ ഒന്‍പതും മാധവ് കൃഷ്ണ എട്ടും റണ്‍സെടുത്ത് പുറത്തായി.

എന്നാല്‍ അമയ് മനോജും മൊഹമ്മദ് ഇനാനും ചേര്‍ന്നുള്ള കൂട്ടുകെട്ട് 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അമയ് 10 ബൗണ്ടറികളടക്കം 57 റണ്‍സ് നേടി. മറുവശത്ത് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ മൊഹമ്മദ് ഇനാന്‍ 37 പന്തുകളില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 38 റണ്‍സ് നേടി. വാലറ്റം കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന തോമസ് മാത്യുവിന്റെ പ്രകടനമാണ് കേരളത്തിന്റെ സ്‌കോര്‍ 268ല്‍ എത്തിച്ചത്. തോമസ് മാത്യു 26 റണ്‍സെടുത്തു. ഹൈദരാബാദിന് വേണ്ടി യഷ് വീര്‍ മൂന്നും രാഹുല്‍ കാര്‍ത്തികേയ, ദേവ് മേത്ത, അകുല സായ് ചന്ദ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് ക്യാപ്റ്റന്‍ ആരോണ്‍ ജോര്‍ജ് മികച്ച തുടക്കം നല്കി. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്. മലയാളിയും ഇന്ത്യന്‍ അണ്ടര്‍ 19 ടീമം?ഗവുംകൂടിയായ ആരോണ്‍ ജോര്‍ജ് 35 പന്തുകളില്‍ നിന്ന് 42 റണ്‍സുമായി പുറത്താകാതെ നില്ക്കുകയാണ്. 18 റണ്‍സോടെ സിദ്ദാര്‍ത്ഥ് റാവുവാണ് ഒപ്പം ക്രീസില്‍. ഒന്‍പത് റണ്‍സെടുത്ത മോട്ടി ജശ്വന്താണ് പുറത്തായത്.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല