
തിരുവനന്തപുരം: തകർച്ചയിലേക്ക് നീങ്ങുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സംരക്ഷിക്കാന്‍ നടപടിയുമായി കേരള സർക്കാർ. എന്ത് വില കൊടുത്തും ഗ്രൗണ്ട് മത്സരയോഗ്യമാക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്റ്റേഡിയങ്ങൾ കായികിതര പരിപാടികൾക്ക് നൽകുന്നത് തടയാൻ സർക്കാർ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി
ഗാലറികളിൽ കാഴ്‌ച മറയ്‌ക്കുന്ന പാഴ്‌ചെടികളും പുല്ലും ചെടികളും വളർന്ന് നശിക്കുന്ന ഔട്ട് ഫീൽഡും ചിതലെടുക്കുന്ന ഡ്രസിംഗ് റൂമും തകരാറിലായ ഫ്ലഡ് ലൈറ്റുകളുമാണ് ഇപ്പോള്‍ ഗ്രീൻഫീൽഡിലെ കാഴ്‌ച. സംരക്ഷിക്കാൻ ആരുമില്ലാതെ നശിക്കുകയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം. നശിക്കാത്തതായി ആകെ അവശേഷിക്കുന്നത് അതിര് കെട്ടിത്തിരിച്ച് കാക്കുന്ന പിച്ച് മാത്രം. സ്റ്റേഡിയം നശിക്കുന്നത് തടയാൻ പ്രചാരണങ്ങൾ ശക്തമായതോടെയാണ് ഒടുവിൽ സർക്കാരിന്‍റെ കണ്ണെത്തുന്നത്. കായിക മന്ത്രി വി അബ്ദുറഹ്മാൻ സ്റ്റേഡിയത്തിലെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മറ്റ് പരിപാടികൾക്കായി വിട്ടുനൽകിയതാണ് ഗ്രൗണ്ട് ഉപയോഗശൂന്യമാക്കിയത്. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിയും കരസേനയുടെ റിക്രൂട്ട്മെന്‍റ് റാലിയും തകർച്ചയുടെ ആക്കം കൂട്ടി. വൈകിയെങ്കിലും കണ്ണുതുറക്കുമ്പോൾ സ്‌പോർട്സ് സ്റ്റേഡിയങ്ങളുടെ സമ്പൂർണ്ണ സംരക്ഷണം കേരള സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു.
കേരള സർവകലാശാലയുടെ ഭൂമിയിൽ സ്വകാര്യ ഗ്രൂപ്പായ ഐഎൽ ആന്‍റ് എഫ്എസ് 240 കോടിയോളം ചെലവിലാണ് സ്റ്റേഡിയം നിർമ്മിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ കമ്പനി തകർന്നതോടെ സ്റ്റേഡിയവും നിയമക്കുരുക്കിലായി. അപ്പോഴും ഗ്രൗണ്ടിന്‍റെ സംരക്ഷണം കെസിഎക്കായിരുന്നു. എന്നാല്‍ മറ്റ് പരിപാടികൾക്ക് സ്റ്റേഡിയം വിട്ട് നൽകിയതോടെ കെസിഎയും കൈവിട്ടു. അന്താരാഷ്‌ട്ര മത്സരങ്ങൾക്കുള്ള അവസരങ്ങൾ നഷ്ടപ്പെട്ടതോടെ സ്റ്റേഡിയവും ഗ്രൗണ്ടും തിരിച്ചുകൊണ്ടുവരാൻ കെസിഎയുടെ സഹായവും കായിക വകുപ്പ് തേടിയിട്ടുണ്ട്.
ബോള്‍ട്ടിന് ശേഷം ആര്..? ലോകത്തെ വേഗക്കാരനെ നാളെ അറിയാം
മലയാളി താരം ശ്രീശങ്കര്‍ ലോംഗ് ജംപിനിറങ്ങുന്നു; ലക്ഷ്യം ആദ്യ പന്ത്രണ്ടില്‍ ഒരിടം
പ്രതീക്ഷയിലേക്ക് ഒരേറ്; ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!