സയ്യിദ് മുഷ്താഖ് അലിയിൽ ത്രിപുരയെ തകര്‍ത്ത് കേരളത്തിന്‍റെ കുതിപ്പ്; സൽമാൻ നിസാറിന് അർധ സെഞ്ചുറി, തിളങ്ങി ആസിഫും കാർത്തിക്കും

Published : Nov 20, 2026, 03:50 PM IST
Sanju Samson Kerala

Synopsis

സയ്യിദ് മുഷ്താഖ് അലി ടി20യിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് മിന്നും ജയം. ആദ്യം ബാറ്റ് ചെയ്ത ത്രിപുരയെ 121 റൺസിലൊതുക്കിയ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം കണ്ടു. പുറത്താകാതെ 51 റൺസ് നേടിയ സൽമാൻ നിസാറാണ് കേരളത്തിന് വിജയമൊരുക്കിയത്.

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ത്രിപുരയെ തകർത്തെറിഞ്ഞ് കേരളത്തിന്‍റെ കുതിപ്പ്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ത്രിപുരയെ വെറും 121 റൺസിൽ കേരളം ഒതുക്കി. തുടർന്ന് 5 വിക്കറ്റുകൾ നഷ്ടപ്പെടുത്തി കേരളം ഈ സ്കോര്‍ മറികടക്കുകയും ചെയ്തു. കേരളത്തിന് വേണ്ടി പുറത്താകാതെ 51 റണ്‍സ് നേടി സൽമാൻ നിസാര്‍ ആണ് തിളങ്ങിയത്. ഓപ്പണറായി ഇറങ്ങി 22 പന്തിൽ 38 റണ്‍സ് എടുത്ത രോഹൻ കുന്നുമലും മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ സ‌ഞ്ജു സാംസൺ പുറത്താകാതെ രണ്ട് റണ്‍സ് നേടി.

ആദ്യം ബാറ്റ് ചെയ്ത ത്രിപുരയ്ക്ക് വേണ്ടി 32 പന്തിൽ 41 റണ്‍സെടുത്ത ശ്രീധം പോളിന് മാത്രമാണ് കേരളത്തിന്‍റെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞുള്ളൂ. തകർച്ചക്കിടെ ക്യാപ്റ്റൻ മണിശങ്കറും (31) ധൻവീർ സിംഗും (20) പിടിച്ച് നിന്നതോടെയാണ് സ്കോര്‍ 121 റണ്‍സിലേക്ക് എത്തിയത്. കേരളത്തിനായി മുഹമ്മദ് ആസിഫും കാർത്തിക് ബി നായരും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി.

മറുപടി ബാറ്റിംഗിൽ രോഹനും ഗോവിന്ദ ദേവും മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. ഗേവിന്ദ ദേവ് പുറത്തായതിന് ശേഷം സൽമാനും രോഹനും ഒന്നിച്ചതോടെ കേരളം അനായാസം മുന്നേറി. ടീം സ്കോര്‍ 76ൽ നിൽക്കേ രോഹൻ കുന്നുമൽ പുത്തായതോടെയാണ് ത്രിപുര അൽപ്പമെങ്കിലും ആശ്വസിച്ചത്. വിഷ്ണു വിനോദും അബ്‍ദുൾ ബാസിതും ഷറഫുദ്ദീനും അതിവേഗം പുറത്തായെങ്കിലും സൽമാൻ നിസാര്‍ കേരളത്തെ മുന്നോട്ട് നയിച്ചു. ക്യാപ്റ്റൻ സഞ്ജുവിനെ ഒപ്പം നിർത്തി അനായാസം കേരളത്തെ സൽമാൻ വിജയത്തിലേക്കും നയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അർദ്ധ സെഞ്ചുറിയുമായി ജയ്സ്വാളും രാഹുലും; ന്യൂസിലൻഡിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍
ഗംഭീറും ഗില്ലും എല്ലാം മറക്കുകയാണോ? മുഹമ്മദ് സിറാജിന്റെ ഭാവി ഇനി എന്ത്?