രഞ്ജി ട്രോഫി സെമി: നല്ല തുടക്കത്തിനുശേഷം ഗുജറാത്തിനെതിര കേരളത്തിന് ഓപ്പണര്‍മാരെ നഷ്ടം

Published : Feb 17, 2025, 12:28 PM IST
രഞ്ജി ട്രോഫി സെമി: നല്ല തുടക്കത്തിനുശേഷം ഗുജറാത്തിനെതിര കേരളത്തിന് ഓപ്പണര്‍മാരെ നഷ്ടം

Synopsis

ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കത്തിനുശേഷം ഓപ്പണര്‍മാരെ നഷ്ടം. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ കേരളം 33 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടക്കില്‍ 70 റണ്‍സെന്ന നിലയിലാണ്. അഞ്ച് റണ്‍സോടെ വരുണ്‍ നായനാരും രണ്ട് റണ്ണുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ക്രീസില്‍.

30 റണ്‍സ് വീതമെടുത്ത അക്ഷയ് ചന്ദ്രന്‍റെയും രോഹന്‍ കുന്നുമ്മലിന്‍റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹനും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് 60 റണ്‍സടിച്ച് കേരളത്തിന് നല്ല തുടക്കമിട്ടിരുന്നു. 71 പന്തില്‍ 30 രണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍ റണ്ണൗട്ടായത് കേരളത്തിന് തിരിച്ചടിയായി. പിന്നാലെ 68 പന്തില്‍ 30 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിനെ രവി ബിഷ്ണോയ് വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ-പാക് പോരാട്ടത്തിൽ കൂടുതൽ റൺസും വിക്കറ്റും നേടുന്ന താരങ്ങളുടെ പേരുമായി യുവി

ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്.ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും ഇന്ന് കേരളത്തിനായി ഇറങ്ങി.

ഗുജറാത്ത് പ്ലേയിംഗ് ഇലവൻ: പ്രിയങ്ക് പഞ്ചാൽ, ആര്യ ദേശായി, സിദ്ധാർത്ഥ് ദേശായി, മനൻ ഹിംഗ്‌രാജിയ, ജയ്മീത് പട്ടേൽ, ഉർവിൽ പട്ടേൽ, ചിന്തൻ ഗജ(ക്യാപ്റ്റൻ), വിശാൽ ജയ്‌സ്വാൾ, രവി ബിഷ്‌നോയ്, അർസൻ നാഗ്വാസ്‌വല്ല, പ്രിയജിത്‌സിംഗ് ജഡേജ.

കേരളം പ്ലേയിംഗ് ഇലവൻ: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, അഹമ്മദ് ഇമ്രാൻ, സച്ചിൻ ബേബി(ക്യാപ്റ്റൻ), ജലജ് സക്‌സേന, വരുൺ നായനാർ, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, ആദിത്യ സർവതെ, എം.ഡി. നിധീഷ്, എന്‍ പി ബേസിൽ.

മുംബൈക്കെതതിരെ വിദര്‍ഭക്ക് ഭേദപ്പെട്ട തുടക്കം

മറ്റൊരു സെമി പോരാട്ടത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിദർഭ മുംബൈക്കെതിരെ ഭേദപ്പെട്ട തുടക്കമിട്ടു. ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ വിദര്‍ഭ 2 വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ്. 60 റണ്‍സോടെ ധ്രുവ് ഷോറെയും ഒരു റണ്ണുമായി ഡിനിഷ് മലേവാറും ക്രീസില്‍. നാലു റണ്‍സെടുത്ത അഥര്‍വ ടൈഡെയുടെയും 23 റണ്‍സെടുത്ത പാര്‍ത്ഥ് രേഖഡെയും വിക്കറ്റുകളാണ് വിദര്‍ഭക്ക് നഷ്ടമായത്. മുംബൈക്കായി റോയ്സറ്റൺ ഡയസും ശിവം ദുബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ്: ആർച്ചറിനെ പൂട്ടാൻ ഇന്ത്യ, സൂര്യയുടെ പക്കലുണ്ട് രണ്ട് ഉത്തരങ്ങള്‍
'എനിക്ക് വീട്ടില്‍ പോണം', ഇന്ത്യയിൽ കുടുങ്ങി വെസ്റ്റ് ഇൻഡീസ് ടീം; സഹായം അഭ്യർത്ഥിച്ച് പരിശീലകന്‍ ഡാരൻ സമി