ന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെയും വിക്കറ്റെടുക്കുന്ന ബൗളറെയും തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം യുവരാജ് സിംഗും പാക് താരം ഷാഹിദ് അഫ്രീദിയും

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്ക് മറ്റന്നാള്‍ തുടക്കമാകാനിരിക്കെ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പാകിസ്ഥാനെ നേരിടും മുമ്പ് 20ന് ഇന്ത്യ ബംഗ്ലാദേശുമായി ഏറ്റുമുട്ടുന്നുണ്ട്. ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍.

ഇതിനിടെ ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെയും വിക്കറ്റെടുക്കുന്ന ബൗളറെയും തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം യുവരാജ് സിംഗും പാക് താരം ഷാഹിദ് അഫ്രീദിയും. യുവരാജിന്‍റെ അഭിപ്രായത്തില്‍ ഇന്ത്യ-പാക് പോരാട്ടത്തിലെ ടോപ് സ്കോറര്‍ ശുഭ്മാന്‍ ഗില്ലായിരിക്കും. എന്നാല്‍ ഷഹീന്‍ അഫ്രീദി ടോപ് സ്കോററായി തെരഞ്ഞെടുത്തത് പാക് മുന്‍ നായകന്‍ ബാബർ അസമിനെയാണ്. ടെലിവിഷന്‍ ടോക് ഷോയിലായിരുന്നു ഇരുവരുടെയും പ്രവചനങ്ങള്‍.

രഞ്ജി ട്രോഫി സെമി: ഗുജറാത്തിനെതിരെ കരുതലോടെ തുടങ്ങി കേരളം, മുംബൈക്കെതിരെ വിദര്‍ഭക്ക് ബാറ്റിംഗ്

സമീപകാലത്ത് മോശം ഫോമിലുള്ള ബാബറിന് ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയിലും തിളങ്ങാനായിരുന്നില്ല. അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ടോപ് സ്കോററായ ശുഭ്മാന്‍ ഗില്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്ത്യ-പാക് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍ മുഹമ്മദ് ഷമിയായിരിക്കുമെന്ന് യുവരാജ് പറഞ്ഞു. അതേസമയം ഷഹീന്‍ അഫ്രീദിയുടെ പേരാണ് ഷാഹിദ് അഫ്രീദി തെരഞ്ഞെടുത്തത്. ടോക് ഷോയില്‍ പങ്കെടുത്ത മുന്‍ പാക് നായകന്‍ ഇസ്മാം ഉള്‍ ഹഖ് ടോപ് സ്കോററായി തെരഞ്ഞെടുത്തതും ബാബര്‍ അസമിനെയാണെങ്കിലും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറായി തെരഞ്ഞെടുത്തത് പേസര്‍ ഹാരിസ് റൗഫിനെയാണ്.

ചാമ്പ്യൻസ് ട്രോഫി: ഇന്ത്യൻ പതാക ഒഴിവാക്കി പാകിസ്ഥാൻ, സ്റ്റേ‍ഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല; വിവാദം

മത്സരത്തിന്‍റെ ഗതി നിര്‍ണയിക്കുന്ന താരം ആരായിരിക്കുമെന്ന ചോദ്യത്തിന് യുവരാജ് സിംഗ് ഹാര്‍ദ്ദിക് പാണ്ഡ്യയെ തെരഞ്ഞെടുത്തപ്പോള്‍ അഫ്രീദി മുഹമ്മദ് റിസ്‌വാനെയും ഇന്‍സ്മാമം ഫഖര്‍ സമനെയുമാണ് തെരഞ്ഞെടുത്തത്. അതേസമയം, ഇന്ത്യ-പാക് പോരാട്ടത്തില്‍ ആര്‍ക്കാവും ആധിപത്യമെന്ന ചോദ്യത്തിന് ദുബായിലെ സാഹചര്യങ്ങളില്‍ പാകിസ്ഥാനാണ് മുന്‍തൂക്കമെന്നായിരുന്നു യുവരാജിന്‍റെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക