രഞ്ജി ട്രോഫി: കേരളം നാളെ മധ്യപ്രദേശിനെ നേരിടും, സഞ്ജു സാംസണ്‍ കളിക്കില്ല

Published : Nov 15, 2025, 09:08 PM IST
Kerala Ranji Trophy

Synopsis

രഞ്ജി ട്രോഫിയിൽ കേരളം നാളെ മധ്യപ്രദേശിനെ നേരിടും. സൗരാഷ്ട്രയ്‌ക്കെതിരായ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന കേരള ടീമിൽ പരിക്കിനെ തുടർന്ന് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം നാളെ മധ്യപ്രദേശിനെതിരെ. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ കളിയില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായാണ് കേരളം കളിക്കാനിറങ്ങുക. ആദ്യ ഇന്നിങ്‌സ് ലീഡിന്റെ മികവില്‍ മത്സരത്തില്‍ നിന്ന് കേരളം മൂന്ന് പോയിന്റ് സ്വന്തമാക്കിയിരുന്നു. ഇതുള്‍പ്പടെ കേരളത്തിന് ആകെ അഞ്ച് പോയിന്റാണുള്ളത്. മറുവശത്ത് നാല് കളികളില്‍ നിന്ന് 15 പോയിന്റുമായി ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്.

മധ്യപ്രദേശിനെതിരായ മത്സരത്തിന് മുന്നോടിയായി കേരള ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് എ കെ ആകര്‍ഷിനെയും എന്‍ പി ബേസിലിനെയും ടീമില്‍ നിന്ന് ഒഴിവാക്കി. പകരം അഭിഷേക് ജെ നായര്‍, അഭിജിത് പ്രവീണ്‍, വൈശാഖ് ചന്ദ്രന്‍, ശ്രീഹരി എസ് നായര്‍, വി അജിത് എന്നിവരെ ഉള്‍പ്പെടുത്തി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറുവശത്ത് ശുഭം ശര്‍മ്മയുടെ കീഴിലാണ് മധ്യപ്രദേശ് കളിക്കാനിറങ്ങുക. യഷ് ദുബെ, ഹര്‍പ്രീത് സിങ് തുടങ്ങിയ മികവുറ്റ താരങ്ങളും മധ്യപ്രദേശ് ടീമിലുണ്ട്.

കേരള ടീം: മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), അഭിഷേക് പി നായര്‍, അഭിഷേക് ജെ നായര്‍, കൃഷ്ണപ്രസാദ്, രോഹന്‍ എസ് കുന്നുമ്മല്‍, അഹ്മദ് ഇമ്രാന്‍, സച്ചിന്‍ ബേബി, ബാബ അപരാജിത്, വരുണ്‍ നായനാര്‍, നിധീഷ് എം ഡി, ഏദന്‍ ആപ്പിള്‍ ടോം, അഭിജിത് പ്രവീണ്‍, ഹരികൃഷ്ണന്‍ എം യു, വൈശാഖ് ചന്ദ്രന്‍, അങ്കിത് ശര്‍മ്മ, സിബിന്‍ പി ഗിരീഷ്, ശ്രീഹരി എസ് നായര്‍, അജിത് വി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും