സയിദ് മുഷ്താഖ് അലി ടി20: ഹരിയാനയ്‌ക്കെതിരെ കേരളത്തിന് ടോസ്

By Web TeamFirst Published Jan 19, 2021, 12:14 PM IST
Highlights

പോണ്ടിച്ചേരി, ദില്ലി, മുംബൈ എനന്നിവരെ തോല്‍പ്പിച്ചെങ്കിലും അവസാന മത്സരത്തില്‍ ആന്ധ്രയോട് പരാജയപ്പെട്ടതാണ് കേരളത്തിന് വിനയായത്. 

മുംബൈ: സയിദ് മുഷ്താഖ് അലി ടി20യില്‍ ഹരിയാനയ്‌ക്കെതിരെ നിര്‍മാണയക മത്സരത്തിനിറങ്ങുന്ന കേരളം ആദ്യ ബൗള്‍ ചെയ്യും. ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഹരിയാനയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ന് വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ കേരളത്തില്‍ ക്വാര്‍ട്ടറില്‍ കയറാന്‍ കഴിയൂ. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ഹരിയാന. കേരളം രണ്ടാം സ്ഥാനത്താണ്. പോണ്ടിച്ചേരി, ദില്ലി, മുംബൈ എനന്നിവരെ തോല്‍പ്പിച്ചെങ്കിലും അവസാന മത്സരത്തില്‍ ആന്ധ്രയോട് പരാജയപ്പെട്ടതാണ് കേരളത്തിന് വിനയായത്. 

ഹരിയാനയ്ക്ക് 0.995 ഉം കേരളത്തിന് 0.617 ഉം ആണ് റണ്‍നിരക്ക്. അഞ്ച് എലൈറ്റ് ഗ്രൂപ്പിലെയും ഒരു പ്ലേറ്റ് ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരും എലൈറ്റ് ഗ്രൂപ്പില്‍ ഏറ്റവും മികച്ച റണ്‍നിരക്കുള്ള രണ്ട് രണ്ടാം സ്ഥാനക്കാരുമാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുക. പഞ്ചാബ്, തമിഴ്നാട്, ബറോഡ, രാജസ്ഥാന്‍, ബിഹാര്‍, എന്നിവരാണ് മറ്റ് ഗ്രൂപ്പുകളില്‍ ഒന്നാംസ്ഥാനത്ത്.

കേരള ടീം: റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ജലജ് സക്‌സേന, സല്‍മാന്‍ നിസാര്‍, അക്ഷയ് ചന്ദ്രന്‍, എം ഡി നിതീഷ്, എസ് ശ്രീശാന്ത്, കെ എം ആസിഫ്.

ഹരിയാന: അരുണ്‍ ചപ്രാണ, ചൈതന്യ ബിഷ്‌ണോയ്, ഹിമാന്‍ഷു റാണ, ശിവം ചൗഹാന്‍, യഷു ശര്‍മ, രോഹിത് പ്രമോദ്, രാഹുല്‍ തെവാട്ടിയ, സുമിത് കുമാര്‍, ജയന്ത് യാദവ്, മോഹിത് ശര്‍മ, യൂസ്‌വേന്ദ്ര ചാഹല്‍.

click me!