
മുംബൈ: വനിതാ പ്രീമിയർ ലീഗിന്‍റെ (ഡബ്ല്യുപിഎൽ) 2027 സീസണിനായുള്ള താരലേലം ഒക്ടോബർ 28-ന് കൊച്ചിയിൽ നടക്കും. ചൊവ്വാഴ്ച ചേർന്ന വനിതാ പ്രീമിയര്‍ ലീഗ് ഗവേണിംഗ് കൗൺസിലിന്‍റെ വെർച്വൽ യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രാഥമിക തീരുമാനമുണ്ടായത്. ലേല തീയതിക്ക് പുറമെ, ടൂർണമെന്‍റിന്‍റെ വേദികളിൽ ഒന്നായി വാരണാസിയെ ഉൾപ്പെടുത്തുന്ന കാര്യവും കൗൺസിൽ യോഗത്തിൽ ചർച്ചയായി.
നിലവിൽ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയം, വഡോദരയിലെ കോട്ടാംബി സ്റ്റേഡിയം എന്നിവയാണ് ടൂർണമെന്‍റിനായി പരിഗണനയിലുള്ള പ്രധാന വേദികൾ. വാരണാസിയിലെ പുതിയ സ്റ്റേഡിയത്തിന്‍റെ നിർമ്മാണം ജനുവരിയോടെ പൂർത്തിയാകുകയാണെങ്കിൽ മത്സരങ്ങൾ അവിടെയും സംഘടിപ്പിക്കും. യുപി വാരിയേഴ്സ് ടീമിന്‍റെ ഹോം ഗ്രൗണ്ട് എന്ന നിലയിലാകും വാരണാസിയെ പരിഗണിക്കുക.
ഫെബ്രുവരി പകുതിയോടെ ഇന്ത്യ ആദ്യ വനിതാ ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നുണ്ടെങ്കിലും വനിതാ പ്രീമിയർ ലീഗ് 2027 ജനുവരി-ഫെബ്രുവരി വിൻഡോയിൽ തന്നെ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കും ബ്രാബോൺ, കോട്ടാംബി സ്റ്റേഡിയങ്ങൾ തന്നെയാണ് വേദിയാകുന്നത് എന്നതിനാൽ രണ്ട് ടൂർണമെന്‍റുകൾക്കുമിടയിൽ വളരെ കുറഞ്ഞ സമയം മാത്രമായിരിക്കും സംഘാടകർക്ക് ലഭിക്കുക. എന്നാൽ വേദി മാറ്റങ്ങളും ലേല തീയതിയും സംബന്ധിച്ച അന്തിമ പ്രഖ്യാപനം ബിസിസിഐയിൽ നിന്ന് ഉടൻ ഉണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!