
അഹമ്മദാബാദ്: പാകിസ്ഥാനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 61 റണ്‍സ് വിജയം നേടിയശേഷം മത്സരത്തില്‍ അനായാസ ക്യാത്ത് നഷ്ടമാക്കിയതിന് ഹാര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്നും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവില്‍ നിന്നും കേട്ട ശകാരത്തിന് പുറത്തുവെച്ച് പ്രതികാരം തീര്‍ത്ത് കുല്‍ദീപ് യാദവ്. പാകിസ്ഥാനെതിരായ മത്സരത്തിനൊടുവിലാണ് ഹാര്‍ദ്ദിക് പാണ്ഡ്യ തന്‍റെ പന്തില്‍ ഷഹീന്‍ ഷാ അഫ്രീദി നല്‍കിയ അനായാസ ക്യാച്ച് കൈവിടുകയും സിക്സ് വഴങ്ങുകയും ചെയ്തതിന് കുല്‍ദീപിനെ ശകാരിച്ചത്.
ഇതിനുശേഷം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന് ഹസ്തദാനം ചെയ്യാനൊരുങ്ങിയപ്പോൾ കുല്‍ദീപിന്‍റെ പുറത്ത് തട്ടി സൂര്യകുമാര്‍ യാദവും ശകാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മത്സരത്തിനുശേഷം ടീം ഹോട്ടലില്‍ വെച്ച് സൂര്യയും കുല്‍ദീപും ചേർന്നെടുത്ത രസകരമായ റീലിലീണ് കുല്‍ദീപ് ഇതിന് പ്രതികാരം തീര്‍ക്കുന്നത്. തനിക്കുനേരെ നടന്നുവരുന്ന ക്യാപ്റ്റൻ്‍റെ പുറത്തൊരു തട്ടുംകൊടുത്ത് കുല്‍ദീപ് അരിശത്തോടെ നടന്നു നീങ്ങുന്നതും സൂര്യ ഇത് കണ്ട് അമ്പരന്നു നില്‍ക്കുന്നതുമാണ് റീല്‍.
പാകിസ്ഥാന്‍ ഇന്നിംഗ്സില്‍ ഹാർദിക് പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറിലെ രണ്ടാമത്തെ പന്തിലായിരുന്നു ഷഹീൻ അഫ്രീദി ഉയർത്തിയടിച്ച പന്ത് ലോങ് ഓണിൽ നിന്നിരുന്ന കുൽദീപ് കൈവിട്ട് സിക്സ് വഴങ്ങിയത്. മത്സരഫലത്തെ ബാധിച്ചില്ലെങ്കിലും ഈ പിഴവ് ഹാർദിക്കിനെ ചൊടിപ്പിക്കുകയായിരുന്നു. അപ്പോൾ തന്നെ പാണ്ഡ്യ ഹിന്ദിയിൽ ദേഷ്യത്തോടെ പ്രതികരിക്കുന്നത് സ്റ്റംപ് മൈക്കില്‍ കേൾക്കാമായിരുന്നു. എന്നാൽ കളി ജയിച്ച ശേഷം ഹാൻഡ് ഷേക്ക് നടത്തുന്ന സമയത്തും ഹാർദിക് തന്‍റെ ദേഷ്യം അടക്കിയില്ല.
ഹാർദിക് രൂക്ഷമായി സംസാരിക്കുന്നത് കണ്ട് റിങ്കു സിംഗും തിലക് വർമ്മയും ഇടപെടാൻ ശ്രമിച്ചെങ്കിലും പാണ്ഡ്യ വഴങ്ങിയില്ല. തൊട്ടുപിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും കുൽദീപിന് അരികിലെത്തി കടുത്ത വാക്കുകളില്‍ ശകാരിച്ചു. പൊതുവെ സഹതാരങ്ങളോട് ശാന്തനായി പെരുമാറുന്ന സൂര്യകുമാറിന്‍റെ ഈ പെരുമാറ്റം ആരാധകരെയും അമ്പരപ്പിച്ചിരുന്നു.
സൂപ്പർ-8 പോലെയുള്ള നിർണ്ണായക മത്സരങ്ങളിൽ ചെറിയ പിഴവുകൾ പോലും വലിയ വില നൽകേണ്ടി വരുമെന്നതിനാലാകാം മുതിർന്ന താരങ്ങൾ ഇത്തരത്തിൽ പ്രതികരിച്ചത് എന്നാണ് ആരാധകര്‍ കരുതുന്നത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന കുല്‍ദീപ് ആദ്യമായാണ് പ്ലേയിംഗ് ഇലവനില്‍ ഇറങ്ങിയത്. മൂന്നോവര്‍ പന്തെറിഞ്ഞ കുല്‍ദീപ് 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!