ലങ്ക പ്രീമിയർ ലീഗിന്റെ ആവേശം വാനോളമുയർത്തി സ്കൈ 247

By Web TeamFirst Published Dec 14, 2021, 8:48 PM IST
Highlights

പ്രമുഖ ബ്രാൻഡ് ആയ സ്കൈ 247 മായി ചേർന്ന് ലങ്ക പ്രീമിയർ ലീഗ് രണ്ടാം സീസണ് ശ്രീലങ്കയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ഹബൻടോട്ടയിലെ മഹീന്ദ്ര രാജപക്‌സ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഡിസംബർ 23ന് ആണ് ഫൈനൽ മത്സരം. 

ഇന്ത്യൻ പ്രീമിയർ ലീഗ് പോലെ വിവിധ Twenty20 ടൂർണമെന്റുകളുമായി പ്രമുഖ രാജ്യങ്ങളിലെ ക്രിക്കറ്റ് രംഗം കൊഴുക്കുമ്പോൾ ആ സ്രേണിയിലേക്കു സ്വന്തം Twenty20 ടൂര്ണമെന്റുമായി ശ്രീലങ്കയും അണിചേരുകയാണ്.  പ്രമുഖ ബ്രാൻഡ് ആയ സ്കൈ 247 മായി ചേർന്ന് ലങ്ക പ്രീമിയർ ലീഗ് രണ്ടാം സീസണ് ശ്രീലങ്കയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ശ്രീലങ്കയിലെ അഞ്ച് പ്രധാന നഗരങ്ങളിൽ നിന്നുള്ള  അഞ്ച് ടീമുകളാണ് ഈ ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ജാഫ്‌ന കിങ്‌സ്, ഡംബുള്ള ജയൻറ്സ്, ഗല്ലേ ഗ്ലാഡിയേറ്റേഴ്സ്, കൊളംബോ സ്റ്റാർസ്, കാൻഡി വാരിയേഴ്‌സ് എന്നിവയാണ് ടീമുകൾ. 

കഴിഞ്ഞ വർഷമാണ് ശ്രീലങ്ക Twenty20 ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചത്. ഫസ്റ്റ് എഡിഷൻ ലങ്ക പ്രീമിയർ ലീഗിൽ ജാഫ്‌ന കിങ്‌സ് ആയിരുന്നു വിജയികൾ. അന്തർദേശീയ താരങ്ങളായ വഹാബ് റിയാസ്, ഷൊയൈബ് മാലിക്ക്, സമിത്ത് പട്ടേൽ, രവി രാംപോൾ, റോമാൻ പവൽ, ടോം കൊഹ്‌ലർ - കാഡ്‌മോർ എന്നിവരെല്ലാം ഈ വർഷം ലങ്കൻ ലീഗിൽ കളിയ്ക്കാൻ എത്തിയിട്ടുണ്ട്.

ടീമുകളെല്ലാം ഇതുവരെ അഞ്ച് മത്സരങ്ങൾ വീതം കളിച്ചപ്പോൾ ഗല്ലേ ഗ്ലാഡിയേറ്റേഴ്സ് ആറ് മത്സരങ്ങൾക്ക് ഇറങ്ങിയിട്ടുണ്ട്. കളിച്ച അഞ്ച് മത്സരങ്ങളിൽ നാലും വിജയിച്ച ടീമാണ് ജാഫ്‌ന കിങ്‌സ്. ജയൻറ്സ് മൂന്ന് മത്സരങ്ങൾ വിജയിച്ചപ്പോൾ ഗ്ലാഡിയേറ്റർസും സ്റ്റാർസും രണ്ടു മത്സരങ്ങൾ മാത്രമാണ് നേടിയത്. ഒരു വിജയം മാത്രം സ്വന്തമാക്കിയ വാരിയേഴ്‌സ് ആണ് ഏറ്റവും പിന്നിൽ. 

ലങ്ക പ്രീമിയർ ലീഗിൽ 60.33 എന്ന റൺ ശരാശരിയും 181 റൺസുമായി കൊളംബോ സ്റ്റാർസിന്റെ ദിനേശ് ചന്ദിമൽ ആണ് റൺ വേട്ടയിൽഏറ്റവും മുന്നിൽ. ഗ്ലാഡിയേറ്റേഴ്സിന്റെ സമിത് പട്ടേൽ ആറു മാച്ച്കളിൽ നിന്നായി 11 വിക്കറ്റ് സ്വന്തമാക്കി. 

ഇന്ത്യൻ പ്രീമിയർ ലീഗ് കൂടാതെ ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗ്, പാകിസ്താന്റെ സൂപ്പർ ലീഗ്, വെസ്റ്റ് ഇൻഡീസിന്റെ കരീബിയൻ പ്രീമിയർ ലീഗ്, ബംഗ്ലാദേശ് പ്രീമിയർ ലീഗ്, ഇംഗ്ലണ്ടിന്റെ വൈറ്റാലിറ്റി ബ്ലാസ്റ്റ് T20 തുടങ്ങിയവയാണ് നിലവിലുള്ള പ്രമുഖ Twenty20 ലീഗ് മത്സരങ്ങൾ. 

സ്കൈ  247 മായി കൈകോർത്തതോടെ ലങ്ക പ്രീമിയർ ലീഗ് കൂടുതൽ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇനിയും ഏഴു മാച്ചുകൾ കൂടി അവശേഷിക്കുമ്പോൾ കളിയുടെ ആവേശത്തിനപ്പുറം ലങ്ക പ്രീമിയർ ലീഗ് ഒരു മികച്ച അനുഭവമാക്കി മാറ്റുന്നതിന് ഈ കൂട്ടുകെട്ടിലൂടെ സാധിച്ചിരിക്കുന്നു. ഹബൻടോട്ടയിലെ മഹീന്ദ്ര രാജപക്‌സ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഡിസംബർ 23ന് ആണ് ഫൈനൽ മത്സരം. 

click me!