
അഹമ്മദാബാദ്: ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബൗളിംഗ് തിരഞ്ഞെടുത്തു. ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുന്നതെന്ന് നായകൻ ശുഭ്മാൻ ഗിൽ പറഞ്ഞു. ടോസ് ലഭിച്ചിരുന്നെങ്കിൽ ബൗളിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ലക്നൗ നായകൻ റിഷഭ് പന്തും പ്രതികരിച്ചു.
പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാൻ കച്ചമുറുക്കിയാണ് ഗുജറാത്ത് ഇറങ്ങുന്നത്. നിലവിൽ 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. മറുഭാഗത്ത്, ലക്നൗ സൂപ്പര്‍ ജയന്റ്സാകട്ടെ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. 12 മത്സരങ്ങളിൽ നിന്ന് 5 വിജയവും 7 തോൽവിയും സഹിതം 10 പോയിന്റുകളുമായി ലക്നൗ 7-ാം സ്ഥാനത്താണ്.
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പര്‍), ഷെർഫാൻ റൂഥർഫോർഡ്, ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാഡ, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
ഇംപാക്ട് പ്ലെയേഴ്സ്: സായ് സുദർശൻ, അനുജ് റാവത്ത്, മഹിപാൽ ലോംറോർ, വാഷിംഗ്ടൺ സുന്ദർ, ദസുൻ ഷനക.
ലക്നൗ സൂപ്പര്‍ ജയന്റ്സ്: മിച്ചൽ മാർഷ്, ഐഡൻ മാർക്രം, റിഷഭ് പന്ത് (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരാൻ, ആയുഷ് ബഡോണി, അബ്ദുൾ സമദ്, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, ആവേശ് ഖാൻ, ആകാശ് ദീപ്, വിൽ ഒറൂർക്ക്.
ഇംപാക്ട് പ്ലെയേഴ്സ്: ആകാശ് സിംഗ്, എം സിദ്ധാർത്ഥ്, രവി ബിഷ്‌ണോയ്, ഡേവിഡ് മില്ലർ, അർഷിൻ കുൽക്കർണി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!