ഓസീസ് അണ്ടര്‍ 19 ടീമിന് വേണ്ടി മലയാളി താരം ജോണ്‍ ജെയിംസിന്റെ വെടിക്കെട്ട്; ഇന്ത്യക്കെതിരെ അടിച്ചെടുത്തത് 77 റണ്‍സ്

Published : Sep 21, 2025, 02:38 PM IST
John James

Synopsis

ഓസ്‌ട്രേലിയൻ അണ്ടർ 19 ടീമിനായി കളിക്കുന്ന മലയാളി താരം ജോൺ ജെയിംസ് ഇന്ത്യക്കെതിരെ നടന്ന ഏകദിനത്തിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. 68 പന്തിൽ പുറത്താവാതെ 77 റൺസ് നേടിയ ജോണിന്റെ മികവിൽ ഓസീസ് 226 റൺസ് വിജയലക്ഷ്യം കുറിച്ചു. 

ബ്രിന്‍ബേന്‍: ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് 226 റണ്‍സ് വിജയലക്ഷ്യം. ബ്രിസ്‌ബേനില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയക്ക് വേണ്ടി മലയാളിയായ ജോണ്‍ ജെയിംസ് (68 പന്തില്‍ പുറത്താവാതെ 77) മികച്ച പ്രകടനം പുറത്തെടുത്തു. വയനാട്, പുല്‍പള്ളിയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ജോമേഷ് - സ്മിത ദമ്പതികളുടെ മകനാണ് ജോണ്‍. ടോം ഹോഗന്‍ (41), സ്റ്റീവന്‍ ഹോഗന്‍ (39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്ത്യക്ക് വേണ്ടി ഹെനില്‍ പട്ടേല്‍ മൂന്നും കിഷന്‍ കുമാര്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 13 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തിട്ടുണ്ട്. വൈഭവ് സൂര്യവന്‍ഷി (22 പന്തില്‍ 38), ക്യാപ്റ്റന്‍ ആയുഷ് മാത്രെ (6), വിഹാന്‍ മല്‍ഹോത്ര (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വേദാന്ദ് ത്രിവേദി (22), അഭിഗ്യാന്‍ കുണ്ടു (5) എന്നിവരാണ് ക്രീസില്‍. നേരത്തെ, മോശം തുടക്കമായിരുന്നു ഓസ്‌ട്രേലിയക്ക്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാരെ ഓസീസിന് നഷ്ടമായി. അലക്‌സ് ടര്‍ണര്‍, സിമോണ്‍ ബഡ്ജ് എന്നിവര്‍ക്ക് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. ഇരുവരേയും കിഷന്‍ കുമാര്‍ പുറത്താക്കി.

പിന്നാലെ വില്‍ മലജ്‌സുക് (17), യഷ് ദേശ്മുഖ് (0) എന്നിവരും മടങ്ങി. ഹെനില്‍ പട്ടേലിനായിരുന്നു രണ്ട് വിക്കറ്റുകളും. ഇതോടെ നാലിന് 35 എന്ന നിലയിലായി ഓസീസ്. തുര്‍ന്ന് സ്റ്റീവന്‍ - ടോം സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ നാല് വിക്കറ്റുകള്‍ ഓസീസിന് പെട്ടന്ന് നഷ്ടമായി. ഇരുവര്‍ക്കും പുറമെ ആര്യന്‍ ശര്‍മ (10), ഹെയ്ഡന്‍ ഷില്ലര്‍ (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ബെന്‍ ഗോര്‍ഡന്‍ (16) റണ്ണൗട്ടാവുകയും ചെയ്തു. എന്നാല്‍ ജോണ്‍ നടത്തിയ പ്രകടനം ഓസീസ് സ്‌കോര്‍ 200 കടത്തി. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജോണിന്റെ പ്രകടനം. ചാര്‍ളസ് ലച്ച്മുണ്ട് (1) പുറത്താവാതെ നിന്നു. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഓസീസ്: സൈമണ്‍ ബഡ്ജ് (വിക്കറ്റ് കീപ്പര്‍), അലക്‌സ് ടര്‍ണര്‍, സ്റ്റീവന്‍ ഹോഗന്‍, വില്‍ മലാജ്ചുക് (ക്യാപ്റ്റന്‍), യാഷ് ദേശ്മുഖ്, ഹെയ്ഡന്‍ ഷില്ലര്‍, ടോം ഹോഗന്‍, ആര്യന്‍ ശര്‍മ്മ, ജോണ്‍ ജെയിംസ്, ബെന്‍ ഗോര്‍ഡന്‍, ചാള്‍സ് ലാച്ച്മുണ്ട്.

ഇന്ത്യ: വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, രാഹുല്‍ കുമാര്‍, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, നമന്‍ പുഷ്പക്, ഹെനില്‍ പട്ടേല്‍, കിഷന്‍ കുമാര്‍.


PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്