അയാള്‍ കൂടുതല്‍ ഓവറുകള്‍ ബാറ്റ് ചെയ്‌ത് കാണാന്‍ ആഗ്രഹമുണ്ട്; തുറന്നുപറഞ്ഞ് മുന്‍താരം

By Jomit JoseFirst Published Aug 14, 2022, 9:09 AM IST
Highlights

ദിനേശ് കാര്‍ത്തിക്കിനെ സ്‌ക്വാഡിലുള്‍പ്പെടുത്തിയ ക്യാപ്റ്റനും പരിശീലകനും സെലക്‌ടര്‍മാര്‍ക്കും പൂര്‍ണ പിന്തുണ നല്‍കുകയാണ് മുന്‍ സ്‌പിന്നര്‍.

മുംബൈ: കഴിഞ്ഞ ഐപിഎല്‍ സീസണ്‍ മുതല്‍ ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ പേര് ദ് ഫിനിഷര്‍ എന്നാണ്. ഇന്ത്യന്‍ ടി20 ടീമില്‍ ഡികെയുടെ നിലവിലെ റോളും ഇതുതന്നെ. എങ്കിലും ഏഷ്യാ കപ്പില്‍ ഡികെയെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് മുന്‍താരങ്ങള്‍ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിനെ സ്‌ക്വാഡിലുള്‍പ്പെടുത്തിയ ക്യാപ്റ്റനും പരിശീലകനും സെലക്‌ടര്‍മാര്‍ക്കും പൂര്‍ണ പിന്തുണ നല്‍കുകയാണ് മുന്‍ സ്‌പിന്നര്‍ മനീന്ദര്‍ സിംഗ്. 

'ഇതൊരു പുതിയ പരീക്ഷണമാണ്. ടി20 ലോകകപ്പിന് മുമ്പ് അത് ചെയ്യുന്നതില്‍ തെറ്റില്ല. ഈ തന്ത്രം വിജയിച്ചാല്‍ എല്ലാവരും വാഴ്‌ത്തിപ്പാടും. എല്ലാ പരിശീലകര്‍ക്കും ക്യാപ്റ്റനും വ്യത്യസ്ത പദ്ധതികളുണ്ടാകും. നമ്മുടെ ക്യാപ്റ്റനെയും കോച്ചിനെയും സെലക്‌ടര്‍മാരേയും പിന്തുണയ്‌ക്കുകയാണ് വേണ്ടത്. അവര്‍ ഓരോ പരീക്ഷണങ്ങള്‍ നടത്തുകയാണ്. അത് വിജയിച്ചില്ലെങ്കില്‍ മാറി ചിന്തിക്കാനുള്ള അവസരമുണ്ട്. എന്നാലും എപ്പോഴും പരീക്ഷണങ്ങള്‍ തുടരണം. ദിനേശ് കാര്‍ത്തിക് കൂടുതല്‍ ഓവറുകള്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ ആഗ്രഹമുണ്ട്. ക്യാപ്റ്റന്‍റെയും പരിശീലകന്‍റെയും സെലക്‌ടര്‍മാരുടേയും തീരുമാനത്തെ പിന്തുണയ്‌ക്കണം' എന്നും മനീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ 55 ശരാശരിയിലും 183 സ്‌ട്രൈക്ക് റേറ്റിലും 330 റണ്‍സ് ഡികെ നേടിയിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ദിനേശ് കാര്‍ത്തിക് 15 മത്സരങ്ങളാണ് കളിച്ചത്. 21 ശരാശരിയില്‍ 192 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്കിന് പുറമെ റിഷഭ് പന്താണ് ഏഷ്യാ കപ്പ് സ്‌ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍. 

ഡികെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ കാണും, പക്ഷേ...വമ്പന്‍ പ്രവചനവുമായി ആകാശ് ചോപ്ര

click me!