
ലണ്ടന്‍: സ്റ്റീവ് സ്മിത്ത്(Steve Smith), വിരാട് കോലി(Virat Kohli) ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, സമകാലീന ക്രിക്കറ്റിലെ ഫാഫ് ഫോറെന്ന് അറിയപ്പെടുന്ന ബാറ്റര്‍മാര്‍. എന്നാല്‍ ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്നും പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമുമെല്ലാം(Babar Azam) നിലവില്‍ ഫാബ് ഫോറിനെക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇവരെ ഇതുവരെ ഫാബ് ഫോറില്‍ ഉള്‍പ്പെടുത്തി ഫാബ് സിക്സ് ആക്കാന്‍ ആരാധകര്‍ തയാറിട്ടില്ല.
വിരാട് കോലിയും സ്റ്റീവ് സ്മിത്തും ജോ റൂട്ടും വില്യംസണുമെല്ലാം വലിയ പ്രകടനങ്ങളില്ലാതെ നിരാശപ്പെടുത്തുമ്പോല്‍ പാക് നായകന്‍ ബാബര്‍ അസം സമീപകാലത്തായി തകര്‍പ്പന്‍ ഫോമിലാണ്. ഏകദിനത്തിലായാലും ടി20യിലായാലും ടെസ്റ്റിലായും ഒരേ മികവ് തുടരുന്ന ബാബര്‍ ആണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ട് ബാറ്ററെന്ന് വിശേഷിപ്പിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.
പുതിയ നായകനെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്, അഭിനന്ദിച്ച് സഞ്ജു; അന്തംവിട്ട് ആരാധകര്‍
ഓസ്ട്രേലിയക്കെതിരായ കറാച്ചി ടെസ്റ്റിന്‍റെ നാലാം ഇന്നിംഗ്സില്‍ പാക്കിസ്ഥാനുവേണ്ടി 196 റണ്‍സടിച്ച ബാബര്‍ ടെസ്റ്റ് സമനിലയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാബറിനെ മൂന്ന് ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച ബാറ്ററായി വോണ്‍ പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയക്കെതിരായ തകര്‍പ്പന്‍ സെഞ്ചുറി, ഇതിഹാസങ്ങളെ പിന്നിലാക്കി ബാബര്‍ അസമിന് റെക്കോര്‍ഡ്
കറാച്ചി ടെസ്റ്റില്‍ 506 റണ്‍സിന്‍റെ അസാധ്യ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 21-2 എന്ന സ്കോറില്‍ തകര്‍ച്ചയെ നേരിടുമ്പോഴാണ് ബാബര്‍ ക്രീസിലെത്തിയത്. രണ്ട് ദിവസങ്ങളിലായ 425 പന്തുകള്‍ നേരിട്ട ബാബര്‍ 21 ബൗണ്ടറിയും ഒറു സിക്സും പറത്തിയാണ് 196 റണ്‍സടിച്ചത്.
സെഞ്ചുറി നേട്ടത്തിനൊപ്പം നാലാം ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍റെ ഏറ്റഴും മികച്ച സ്കോറെന്ന റെക്കോര്‍ഡും ബാബര്‍ ഇന്ന് സ്വന്തം പേരിലാക്കിയിരുന്നു. ഒരു പാക് ബാറ്ററുടെ നാലാം ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന സ്കോറുമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!