വ്യക്തിഗത സ്കോര്‍ 142ല്‍ എത്തിയതോടെ നാലാം ഇന്നിംഗ്സില്‍ വിരാട് കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ബാബര്‍ മറികടന്നിരുന്നു. 2014ല്‍ ഓസ്ട്രേലിയക്കെതിരെ കോലി നേടിയ 141 റണ്‍സാണ് ബാബര്‍ മറികടന്നത്. 

കറാച്ചി: ഓസ്ട്രേലിയക്കെതിരായ കറാച്ചി ക്രിക്കറ്റ് ടെസ്റ്റിലെ(Pakistan vs Australia, 2nd Test) തകര്‍പ്പന്‍ സെഞ്ചുറിയോടെ പുതിയ ബാറ്റിംഗ് റെക്കോര്‍ഡിട്ട് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം(Babar Azam). ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ 196 റണ്‍സടിച്ച ബാബറിന്‍റെയും അപരാജിയ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്‌വാന്‍റെയും(Mohammad Rizwan) പോരാട്ടമാണ് പാക്കിസ്ഥാന് സമനില സമ്മാനിച്ചത്.

196 റണ്‍സെടുത്ത ബാബറിന് നാലു റണ്‍സകലെ ഇരട്ട സെഞ്ചുറി നഷ്ടമായെങ്കിലും ഇതിഹാസങ്ങളെ പിന്നിലാക്കി പുതിയ ലോക റെക്കോര്‍ഡിട്ടാണ് ബാബര്‍ ക്രീസ് വിട്ടത്. ഒരു ടെസ്റ്റിന്‍റെ നാലാം ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് ഓസ്ട്രേലിയക്കെതിരെ ബാബര്‍ നേടിയ 196 റണ്‍സ്. 1995ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ട് നായകനായിരുന്ന മൈക്കല്‍ ആതര്‍ട്ടണ്‍ നേടിയ 185 റണ്‍സെന്ന റെക്കോര്‍ഡാണ് ബാബര്‍ ഇന്ന് പഴങ്കഥയാക്കിയത്.

റിസ്‌വാന് സെഞ്ചുറി, ബാബറിന് ഇരട്ടസെഞ്ചുറി നഷ്ടം ഓസ്ട്രേലിയക്കെതിരെ പാക്കിസ്ഥാന് ആവേശ സമനില

വ്യക്തിഗത സ്കോര്‍ 142ല്‍ എത്തിയതോടെ നാലാം ഇന്നിംഗ്സില്‍ വിരാട് കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ബാബര്‍ മറികടന്നിരുന്നു. 2014ല്‍ ഓസ്ട്രേലിയക്കെതിരെ കോലി നേടിയ 141 റണ്‍സാണ് ബാബര്‍ മറികടന്നത്.

1999ല്‍ ഓസ്ട്രേലിയക്കെതിരെ നാലാം ഇന്നിംഗ്സില്‍ 153 റണ്‍സെടുത്തിരുന്ന വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ, 2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 156 റണ്‍സെടുത്ത മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്, 1948ല്‍ ഇംഗ്ലണ്ടിനെതിരെ 173 റണ്‍സ് നേടിയ ഡോണ്‍ ബ്രാഡ്‌മാന്‍ എന്നിവരെയും ബാബര്‍ ഇന്ന് പിന്നിലാക്കി.

കുംബ്ലെയുടെ റെക്കോര്‍ഡിലേക്ക് ഒരുപാട് ദൂരം; പക്ഷെ അശ്വിനത് കഴിയും, പ്രവചനവുമായി ബാറ്റിംഗ് ഇതിഹാസം

കറാച്ചി ക്രിക്കറ്റ് ടെസ്റ്റില്‍ 506 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ പാക്കിസ്ഥാന്‍ അവസാന ദിവസം ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ സെഞ്ചുറി കരുത്തില്‍ ഒരുഘട്ടത്തില്‍ അപ്രതീക്ഷിത വിജയം നേടുമെന്ന് തോന്നിച്ചിരുന്നു. 192-2 എന്ന സ്കോറില്‍ അവസാന ദിവസം ക്രീസിലെത്തിയ 443-7 എന്ന സ്കോറിലാണ് കളി അവസാനിപ്പിച്ചത്.

ബാബര്‍ പുറത്തായശേഷം തോല്‍വി മുന്നില്‍ക്കണ്ട പാക്കിസ്ഥാനെ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍റെ(104*) പോരാട്ടമാണ് സമനില സമ്മാനിച്ചത്.