അവനെ വെള്ളം ചുമക്കാനാക്കരുത്; കോലിക്കെതിരെ കടുത്ത വിമര്‍ശനവുമായി കൈഫ്

By Web TeamFirst Published May 17, 2020, 3:54 PM IST
Highlights

എത്രത്തോളം പരീക്ഷണങ്ങളാണ് അവിടെ നടത്തിയത്. ഇപ്പോഴിതാ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കെ എല്‍ രാഹുലിനെ കീപ്പറായി ഉറപ്പിച്ചിരിക്കുന്നു.

ദില്ലി: വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ടീമില്‍ ഒരുപാട് പരീക്ഷണം നല്ലതല്ലെന്നാണ് കൈഫ് പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോയില്‍ തത്സമയം സംസാരിക്കുകയായിരുന്നു കൈഫ്. താരങ്ങളെ പിന്തുണക്കുന്ന കാര്യത്തില്‍ കോലിക്ക് വീഴ്ച പറ്റിയെന്നാണ് കൈഫ് പറയുന്നത്.

ക്രിക്കറ്റിലേക്ക് തിരിച്ചുവരവുണ്ടാവില്ലേ വാര്‍ണര്‍ക്ക്; പുതിയ വീഡിയോയുമായി താരം, ഇത്തവണ മുക്കാല.. മുക്കാബലാ..

പ്രധാനമായും യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഉദാഹണമായെടുത്താണ് കൈഫ് ഇന്ത്യന്‍ ക്യാപ്റ്റനെതിരെ വിമര്‍ശനമുന്നയിച്ചത്. കൈഫ് തുടര്‍ന്നു... ''ഇന്ത്യയുടെ വിക്കറ്റ് കീപ്പറ്റ് കീപ്പിംഗിലേക്ക് നോക്കൂ. എത്രത്തോളം പരീക്ഷണങ്ങളാണ് അവിടെ നടത്തിയത്. ഇപ്പോഴിതാ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കെ എല്‍ രാഹുലിനെ കീപ്പറായി ഉറപ്പിച്ചിരിക്കുന്നു. ഇത് എത്രകാലം മുന്നോട്ട് പോവും. ഒരു സ്ഥിരം കീപ്പറായി രാഹുലിനെ പരിഗണിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ദീര്‍ഘകാലം വിക്കറ്റിന് പിന്നില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു യുവതാരത്തെയാണ് വേണ്ടത്. അതിന് നല്ലത് ഋഷഭ് പന്താണ്. ടീമിന്റെ വെള്ളം ചുമക്കേണ്ടവനല്ല അവന്‍. കോലി പന്തിനെ പിന്തുണക്കണം.

ആധുനിക ഫുട്‌ബോളിലെ മികച്ചവനാര് ? ഇഷ്ട ഫുട്‌ബോളറാരെന്ന് വെളിപ്പെടുത്തി രോഹിത് ശര്‍മ

പന്തിന്റെ കാര്യം മാത്രമല്ല, ഫോമിലല്ലാത്ത താരങ്ങളെ പോലും പന്ത് പിന്തുണക്കണം. എങ്കില്‍ മാത്രമേ വിജയം നേടുന്ന ടീമിനെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. ടീം സെലക്ഷനില്‍ കോഹ്ലി ഒരുപാട് പരീക്ഷണം നടത്തുന്നു. അത് പാടില്ല. കഴിഞ്ഞ ലോകകപ്പില്‍ പോലും വലിയ മികവ് കാണിക്കാന്‍ സാധിക്കാത്ത താരങ്ങളെ ഉള്‍പ്പെടുത്തി ടീം കോമ്പിനേഷന്‍ മാറ്റിക്കൊണ്ടിരുന്നു. ഒന്നോ രണ്ടോ കളിയില്‍ ഫോം ഇല്ലെങ്കിലും കോഹ് ലി അവരെ പിന്തുണയ്ക്കണം. കളിക്കാരെ കോലി പരുവപ്പെടുത്തണം.'' കൈഫ് പറഞ്ഞുനിര്‍ത്തി. 

കീപ്പിംഗില്‍ ഒരു സ്ഥിരം താരത്തെ ഇന്ത്യക്ക് വേണമെന്നും അതിലൂടെ ടീമിന് ഗുണം ലഭിക്കുമെന്നും മുന്‍താരം പറഞ്ഞു.

click me!