മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പലരും ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നവരാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇഷ്ടതാരമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അഭിമുഖങ്ങളില്‍ പറയാറുണ്ട്. ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ബ്രസീലിയന്‍ താരം നെയ്മറിന്റെ ആരാധകനാണ്. ഫുട്‌ബോള്‍ പിന്തുടരുന്ന താരമാണ് രോഹിത് ശര്‍മ. കടുത്ത റയല്‍ മാഡ്രിഡ് ആരാധകനായ രോഹിത് അടുത്തിടെ സ്‌പെയ്ന്‍ സന്ദര്‍ശിച്ചിരുന്നു. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവിലും താരം പോയി. സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് രോഹിത്. 

രോഹിത്തും യുവിയുടെ വെല്ലുവിളി ഏറ്റെടുത്തു; സച്ചിന്‍ ചെയ്തത് പോലെ ഉഡായിപ്പ് ആയിരുന്നില്ല- വീഡിയോ

ഇപ്പോഴിതാ തന്റെ ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ താരത്തെ വ്യക്തമാക്കിയിരിക്കുകയാണ് രോഹിത്. കോലിയെ പോലെ യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെയാണ് രോഹിത്തിന്റെയും ഇഷ്ട താരം. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് താരം തമീം ഇഖ്ബാലുമായി ലൈവ് ചാറ്റില്‍ സംസാരിക്കുന്നതിനിടെയാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. ''മഹാനായ താരമാണ് റൊണാള്‍ഡോ. ആരാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാത്തത്. ആരേയും കൊതിപ്പിക്കുന്ന നേട്ടങ്ങളാണ് അദ്ദേഹം കരിയറിലുണ്ടാക്കിയത്. 

തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. വളരെയധികം ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ നിന്ന് അദ്ദേഹം ലോകത്തിന്റെ നെറുകയിലെത്തിയത്. ഒന്നുമല്ലാത്തിടത്ത് നിന്ന് ഉയര്‍ന്നുവന്ന ഇത്തരം ആളുകളോട് ബഹുമാനമല്ലാതെ വേറെ എന്താണ് തോന്നുക.'' രോഹിത് പറഞ്ഞുനിര്‍ത്തി.

ധോണി വിരമിച്ച ശേഷമാണ് എനിക്ക് അവസരങ്ങള്‍ ലഭിച്ചത്; തുറന്നുപറഞ്ഞ് സാഹ 

ഒരിക്കല്‍ ഫുട്ബോളിനെ കുറിച്ച് ഞാനും കോലിയും തമ്മില്‍ സംസാരമുണ്ടായിട്ടുണ്ടെന്ന് അടുത്തിടെ കുല്‍ദീപ് വെളിപ്പെടുത്തിയിരുന്നു. ബാഴ്‌സലോണയാണ് കുല്‍ദീപിന്റെ ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ ക്ലബ്.