ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ അടുത്തകാലത്തൊന്നും ദേശീയ ക്രിക്കറ്റ് ടീമിലേക്ക് ഇല്ലെന്ന് തോന്നുന്നു. അദ്ദേഹം അത്രത്തോളം ടിക് ടോക്കില്‍ ഹിറ്റായി കഴിഞ്ഞു.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ അടുത്തകാലത്തൊന്നും ദേശീയ ക്രിക്കറ്റ് ടീമിലേക്ക് ഇല്ലെന്ന് തോന്നുന്നു. അദ്ദേഹം അത്രത്തോളം ടിക് ടോക്കില്‍ ഹിറ്റായി കഴിഞ്ഞു. ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലേയെന്ന് പലരും ചോദിക്കുന്നു. ഇന്നലെ അമരേന്ദ്ര ബാഹുബലിയായിട്ടാണ് വാര്‍ണര്‍ വന്നത്.

ഇന്ന് മറ്റൊരു ഇന്ത്യന്‍ പാട്ടിന് ചുവടുവച്ചും വാര്‍ണര്‍ ആരാധകര്‍ക്ക് മുന്നിലെത്തി. 1994ല്‍ പുറത്തറിങ്ങിയ കാതലന്‍ എന്ന സിനിമയില്‍ എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'മുക്കാല... മുക്കാബലാ... എന്ന് തുടങ്ങുന്ന തമിഴ് പാട്ടിനാണ് വാര്‍ണര്‍ ചുവടുവച്ചിരിക്കുന്നത്. കൂട്ടിന് ഭാര്യയും മോളുമുണ്ട്. വീഡിയോ കാണാം...

View post on Instagram

ഇതിനിനോടകം നിരവധി വീഡിയോകളുമായി വാര്‍ണര്‍ ആരാധര്‍ക്ക് മുന്നിലെത്തിയിട്ടുണ്. ഈ അടുത്ത് അല്ലു അര്‍ജുന്‍ സിനിമയായ അല വൈകുന്ദപുരമുലു എന്ന ചിത്രത്തിലും താരം ചുവടുച്ചിരുന്നു. താരത്തെ അല്ലു അര്‍ജുന്‍ അഭിനന്ദിക്കുകയും ചെയ്തു. വീഡിയോ കാണാം...

View post on Instagram