Latest Videos

മോശം ഫോം, മൊമിനുള്‍ ഹഖ് ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീ നായകസ്ഥാനമൊഴിഞ്ഞു; വെറ്ററന്‍ താരം നായകനായേക്കും

By Sajish AFirst Published Jun 1, 2022, 4:40 PM IST
Highlights

വരും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ ആര് നയിക്കുമെന്നുള്ള കാര്യത്തില്‍ തീരുമായിട്ടില്ല. എന്നാല്‍ മുന്‍ ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസനെ ഒരിക്കല്‍കൂടി പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന.

ധാക്ക: മോശം ഫോമിലുള്ള മൊമിനുള്‍ ഹഖ് (Mominul Haque) ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്നൊഴിഞ്ഞു. നാട്ടില്‍ നടന്ന പരമ്പരയില്‍ ശ്രീലങ്കയോട് 1-0ത്തിന് തോറ്റതിന് പിന്നാലെയാണ് സ്ഥാനമൊഴിവായത്. 2019ലാണ് 30 കാരന്‍ ബംഗ്ലാദേശിന്റെ (Bangladesh Cricket) നായക സ്ഥാനത്തെത്തന്നത്. ഈ വര്‍ഷം കളിച്ച ആറ് മത്സരങ്ങളില്‍ 162 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഇതില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണുള്ളത്.

ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ഇന്നിംഗ്‌സില്‍ 11 റണ്‍സ് മാത്രമാണുള്ളത്. നായകസ്ഥാനം ഒഴിയുമ്പോള്‍ മൊമിനുള്‍ പറയുന്നതിങ്ങനെ... ''ഒരു ടീമിനെ നയിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. പ്രത്യേകിച്ച് ഞാന്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുകയും ടീം തോല്‍ക്കുകയും ചെയ്യുമ്പോള്‍. എനിക്ക് ബാറ്റിംഗില്‍ കൂടുതല്‍ ഫോക്കസ് ചെയ്യണം. 

ധോണി ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ വിരമിക്കാനൊരുങ്ങി, മനസുമാറ്റിയത് സച്ചിന്‍, തുറന്നുപറഞ്ഞ് സെവാഗ്

തീരുമാനം ബുദ്ധിമുട്ടേറിയതൊന്നും ആയിരുന്നില്ല. ക്യാപ്റ്റനായാലും റണ്‍സ് നേടാന്‍ കഴിയണം. അല്ലെങ്കില്‍ സമ്മര്‍ദ്ദമേറും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് എന്നോട് പറഞ്ഞത്, നായകസ്ഥാനത്ത് തുടരാനാണ്. എന്നാല്‍ വിട്ടൊഴിയാനാണ് എന്റെ തീരുമാനം.'' മൊമിനുള്‍ പറഞ്ഞു. 

വരും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ ആര് നയിക്കുമെന്നുള്ള കാര്യത്തില്‍ തീരുമായിട്ടില്ല. എന്നാല്‍ മുന്‍ ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസനെ ഒരിക്കല്‍കൂടി പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. മുമ്പ് മൂന്ന് ഫോര്‍മാറ്റിലും ബംഗ്ലാദേശിനെ നയിച്ചിട്ടുള്ള താരമാണ് ഷാക്കിബ്.

ദിനേശ് കാര്‍ത്തിക്കും റഷീദ് ഖാനുമില്ല, നിറയെ സര്‍പ്രൈസുകളുമായി പീറ്റേഴ്‌സന്റെ ഐപിഎല്‍ ഇലവന്‍

എന്നാല്‍ ഇനിവരുന്ന എല്ലാ ടെസ്റ്റ് പരമ്പരകളിലും അദ്ദേഹത്തിന്റെ സേവനം ലഭ്യമാകുമോ എന്നറിയേണ്ടതുണ്ടെന്ന് ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ പറഞ്ഞു. ഈ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത ടെസ്റ്റ് പരമ്പര.

click me!