'ബ്രെയ്‌ന്‍ ട്യൂമറിനെ തോല്‍പിച്ച് ക്രീസില്‍ തിരിച്ചെത്തും'; ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ബംഗ്ലാ സ്‌പിന്നര്‍

By Web TeamFirst Published Sep 29, 2019, 12:29 PM IST
Highlights

ബംഗ്ലാദേശ് ഇടംകൈയന്‍ സ്‌പിന്നര്‍ മൊഷാറഫ് ഹൊസൈന്‍ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയില്‍

ധാക്ക: ബ്രെയ്‌ന്‍ ട്യൂമറിനെ തുടര്‍ന്ന് ശസ്‌ത്ര‌ക്രിയക്ക് വിധേനായ ബംഗ്ലാദേശ് ഇടംകൈയന്‍ സ്‌പിന്നര്‍ മൊഷാറഫ് ഹൊസൈന്‍ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയില്‍. ഈ വര്‍ഷം മാര്‍ച്ചില്‍ ഒരു മെഡിക്കല്‍ ചെക്കപ്പിനിടെയാണ് താരത്തിന്‍റെ ട്യൂമര്‍ തിരിച്ചറിഞ്ഞത്. 

രോഗം തന്നെ ഭയപ്പെടുത്തിയിരുന്നതായി ഹൊസൈന്‍ വ്യക്തമാക്കുന്നു. 'തുടക്കത്തില്‍ മാസങ്ങളോളം സംസാരിക്കാന്‍ തനിക്കായിരുന്നില്ല. സംസാരിക്കാന്‍ ഭാര്യയാണ് സഹായിച്ചിരുന്നത്. ഇപ്പോള്‍ സാവധാനം സംസാരിക്കാനാവുന്നുണ്ട്. പൂര്‍ണമായും തിരിച്ചെത്താന്‍ ഒരിക്കല്‍ കഴിയുമെന്നാണ് പ്രതീക്ഷ. റേഡിയോ തെറാപ്പിയും ശസ്‌ത്രക്രിയയും വിജയമായിരുന്നു. അവശേഷിക്കുന്ന മൂന്ന് ശസ്‌ത്ര‌ക്രിയകള്‍ നവംബറോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും സജീവമാകണം. അര്‍ധ സെഞ്ചുറികളും അഞ്ച് വിക്കറ്റുകളും വീണ്ടും നേടണം. നേരത്തെ ഏഴ് മത്സരങ്ങളിലും മാന്‍ ഓഫ് ദ് മാച്ചായ പോലെ തിളങ്ങണം. അടുത്ത നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കണം. ആരോഗ്യനില എന്താണെന്ന് ഒരു മത്സരം കളിക്കുമ്പോള്‍ വ്യക്തമാകും. ഫിറ്റ്‌നസ് മാത്രമായിരിക്കും തന്‍റെ മുന്നിലുള്ള വെല്ലുവിളി. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ വീണ്ടും പ്ലെയിംഗ് ഇലവനില്‍ എത്താനാണ് ആഗ്രഹം' എന്നും മൊഷാറഫ് ഹൊസൈന്‍ വ്യക്തമാക്കി.  

click me!