വിരാട് കോലി വീണ്ടും ടെസ്റ്റ് ക്യാപ്റ്റനായിക്കൂടേ? ചോദ്യവുമായി എം എസ് കെ പ്രസാദ്; ആവശ്യം ഉദാഹരണം സഹിതം

Published : Jul 10, 2023, 03:59 PM ISTUpdated : Jul 10, 2023, 04:03 PM IST
വിരാട് കോലി വീണ്ടും ടെസ്റ്റ് ക്യാപ്റ്റനായിക്കൂടേ? ചോദ്യവുമായി എം എസ് കെ പ്രസാദ്; ആവശ്യം ഉദാഹരണം സഹിതം

Synopsis

കെ എല്‍ രാഹുലിനെ പിന്‍ഗാമിയായി നേരത്തെ കണ്ടിരുന്നെങ്കിലും താരം അടിക്കിടെ പരിക്കിന്‍റെ പിടിയിലാവുന്നതും ഫോമില്ലായ്‌മയും പ്രശ്‌നം സൃഷ്‌ടിക്കുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ക്യാപ്റ്റന്‍സി ചര്‍ച്ച പൊടിപൊടിക്കുകയാണ്. രോഹിത് ശര്‍മ്മയ്‌ക്ക് ശേഷം റെഡ് ബോളില്‍ ആര് ഇന്ത്യന്‍ ടീമിനെ നയിക്കും എന്നതാണ് ചോദ്യം. ഫോമിലല്ലാത്ത രോഹിത് എത്രകാലം ടെസ്റ്റ് ടീമിനെ നയിക്കും എന്ന ചോദ്യം അവശേഷിക്കേ വിരാട് കോലിയെ എന്തുകൊണ്ട് വീണ്ടും ക്യാപ്റ്റനാക്കിക്കൂടാ എന്ന് ചോദിക്കുകയാണ് ഇന്ത്യന്‍ മുന്‍ മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ്. അജിങ്ക്യ രഹാനെയെ വീണ്ടും വൈസ് ക്യാപ്റ്റന്‍സി ഏല്‍പിക്കാമെങ്കില്‍ കോലിയെ ക്യാപ്റ്റനാക്കുന്നതില്‍ തെറ്റില്ല എന്നാണ് പ്രസാദിന്‍റെ പക്ഷം. 

'ഈ ചോദ്യത്തിന് ഉത്തരം നല്‍കാനാകുമോ എന്ന് എനിക്കറിയില്ല. സെലക്‌ടര്‍മാരുടെ മനസില്‍ എന്താണ് എന്നറിയില്ല. വരുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഉടനീളം ഒരു നായകന്‍ വരുന്നതാണ് ഉചിതം. അജിങ്ക്യ രഹാനെയ്‌ക്ക് മടങ്ങിവന്ന് വൈസ് ക്യാപ്റ്റനാകാമെങ്കില്‍ വിരാട് കോലിക്ക് എന്തുകൊണ്ട് ക്യാപ്റ്റനായിക്കൂടാ. രോഹിത് ശര്‍മ്മയ്‌ക്ക് അപ്പുറത്തേക്ക് ക്യാപ്റ്റന്‍സിയെ കുറിച്ച് സെലക്‌ടര്‍മാര്‍ തീരുമാനിക്കുന്നുണ്ട് എങ്കില്‍ വിരാട് കോലി ഒരു ഓപ്ഷനാണ്. ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശേഷം റിഷഭ് പന്തിന്‍റെ ക്യാപ്റ്റന്‍സി സാധ്യതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ് ഉചിതം. മൂന്ന് ഫോര്‍മാറ്റിലും റണ്‍സ് നേടുന്നുണ്ടെങ്കിലും കുറച്ചുകൂടി സമയം നല്‍കിയ ശേഷം ശുഭ്‌മാന്‍ ഗില്ലിനെ ക്യാപ്റ്റന്‍സിലേക്ക് പരിഗണിക്കുന്നതാണ് നല്ലത്' എന്നും എം എസ് കെ പ്രസാദ് കൂട്ടിച്ചേര്‍ത്തു. 

കെ എല്‍ രാഹുലിനെ രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായി നേരത്തെ കണ്ടിരുന്നെങ്കിലും താരം അടിക്കിടെ പരിക്കിന്‍റെ പിടിയിലാവുന്നതും ഫോമില്ലായ്‌മയും പ്രശ്‌നം സൃഷ്‌ടിക്കുന്നു. ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മറ്റൊരു താരമായ പേസര്‍ ജസ്‌പ്രീത് ബുമ്രയും പരിക്ക് കഴിഞ്ഞ് മടങ്ങിയെത്തിയിട്ടില്ല. ഭാവി ക്യാപ്റ്റന്‍ എന്ന് പലരും വിലയിരുത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് കാര്‍ അപകടത്തിലേറ്റ പരിക്കിന് ശേഷം ഫിറ്റ്‌നസ് വീണ്ടെടുത്ത് വരുന്നതേയുള്ളൂ. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഭാവി ക്യാപ്റ്റനാകും എന്ന് ഏതാണ് ഉറപ്പാണെങ്കിലും താരം നിലവില്‍ ടെസ്റ്റ് ടീമിന്‍റെ ഭാഗമല്ല. ഈ സാഹചര്യത്തിലാണ് എം എസ് കെ പ്രസാദ് നിര്‍ണായക ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. 

Read more: കോലി, രോഹിത്, ഗില്‍ അല്ല; വിന്‍ഡീസില്‍ ഇന്ത്യയുടെ വിധിയെഴുതുക രഹാനെ എന്ന് കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല