
മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആതിഥേയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്നും മുംബൈ ഇറങ്ങുന്നത്. ക്വിന്റണ്‍ ഡി കോക്കും പുറത്തായി. റ്യാന്‍ റിക്കിള്‍ട്ടണ്‍ ടീമില്‍ തിരിച്ചെത്തി. വില്‍ ജാക്ക്‌സ് അരങ്ങേറും. റോബിന്‍ മിന്‍സിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദ് ഒരു മാറ്റം വരുത്തി. ശിവാംഗ് കുമാറിന് പകരം ഹര്‍ഷ് ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസെന്‍, സലില്‍ അറോറ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷ് ദുബെ, സാക്കിബ് ഹുസൈന്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ.
മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, എഎം ഗസന്‍ഫര്‍, അശ്വനി കുമാര്‍.
വമ്പന്‍ താരങ്ങളെല്ലാം മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടായിട്ടും സീസണില്‍ ഏഴ് കളിയില്‍ അഞ്ചിലും അഞ്ചുതവണ ചാമ്പ്യന്‍മാരായ മുംബൈ തോറ്റു. ഇനിയൊരു തോല്‍വി കൂടി ഹാര്‍ദിക് പണ്ഡ്യക്കും സംഘത്തിനും താങ്ങാനാവില്ല.
വെടിക്കെട്ട് താരങ്ങളുമായി എത്തുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വാങ്കേഡേയില്‍ മുംബൈ മോഹിക്കുന്നത് ജയം മാത്രം. മുംബൈ ക്യാമ്പില്‍ പ്രതിസന്ധികളേറെ. വിശ്വസ്ത ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് സീസണില്‍ ഇതുവരെ വീഴ്ത്താനായത് രണ്ടുവിക്കറ്റ് മാത്രം. ട്രെന്റ് ബോള്‍ട്ട് അടക്കമുളള മറ്റ് ബൗളര്‍മാരുടെ കാര്യവും പരിതാപകരമാണ്. സൂര്യകുമാര്‍ യാദവിന്റെ പേരിനൊപ്പം 110 റണ്‍സ് മാത്രം. ക്യാപ്റ്റന്‍ ഹാര്‍ദിക് നേടിയത് 97 റണ്‍സും മൂന്ന് വിക്കറ്റും.
തുടരെ നാല് കളി ജയിച്ചെത്തുന്ന ആത്മവിശ്വാസത്തില്‍ സണ്‍റൈസേഴ്‌സ്. അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച് ക്ലാസന്‍ എന്നിവരുടെ ബാറ്റിന്റെ ചൂടറിയാത്ത ബൗളര്‍മാര്‍ വിരളം. ഇവരില്‍ രണ്ടുപേരെങ്കിലും ക്രീസില്‍ ഉറച്ചാല്‍ മുംബൈ വിയര്‍ക്കും. ഓള്‍റൗണ്ട് മികവുമായി നിതീഷ് കുമാര്‍ റെഡ്ഡി. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് തിരിച്ചെത്തിയതോടെ ബൗളിംഗ് യുണിറ്റും ശക്തം. ഇരുടീമും ഏറ്റുമുട്ടിയത് 25 കളിയില്‍. പതിനഞ്ചില്‍ മുംബൈയും പത്തില്‍ ഹൈദരാബാദും ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!