
ആലൂര്‍: രഞ്ജി ട്രോഫിയില്‍ (Ranji Trophy) റെക്കോര്‍ഡ് ജയം സ്വന്തമാക്കി മുംബൈ. ഉത്തരാഖണ്ഡിനെ 725 റണ്‍സിന് തോല്‍പ്പിച്ചതോടെ ലോക ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം മുംബൈ സ്വന്തമാക്കിയത്. ന്യൂ സൗത്ത് വെയ്ല്‍സിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് മുംബൈ തകര്‍ത്തത്. 1929-30ല്‍ അവര്‍ 685 റണ്‍സിന് ക്വീന്‍സ്‌ലന്‍ഡിനെ തകര്‍ത്തിരുന്നു. 1928-29ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടും കൂറ്റന്‍ ജയം സ്വന്തമാക്കി. അന്ന് 675 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ന്യൂ സൗത്ത് വെയ്ല്‍സിന്റെ മറ്റൊരു ജയം നാലാം സ്ഥാനത്തേക്ക് വീണു. 1020-21ല്‍ ദക്ഷിണ ഓസ്‌ട്രേലിയക്കെതിരെ ന്യൂ സൗത്ത് വെയ്ല്‍സ് 638 റണ്‍സിന് ജയിച്ചിരുന്നു.
രഞ്ജിയിലെ ജയത്തോടെ മുംബൈ (Mumbai) സെമി ഫൈനല്‍ ബെര്‍ത്തും ഉറപ്പാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ സുവേദ് പര്‍ക്കറുടെ (252) ഇരട്ട സെഞ്ചുറി മികവില്‍ 647 റണ്‍സാണ് അടിച്ചെടുത്തത്. ഉത്തരാഖണ്ഡിനെ ഫോളോഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റിംഗിനെത്തിയ മുംബൈ മൂന്നിന് 261 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 103 റണ്‍സെടുത്ത യഷസ്വി ജയ്‌സ്വാളാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ ഉത്തരാഖണ്ഡ് കേവലം 27.5 ഓവറില്‍ ഓവറില്‍ 69ന് എല്ലാവരും പുറത്തായി. രണ്ട്് ഇന്നിംഗ്‌സിലുമായി എട്ട് വിക്കറ്റെടുത്ത ഷംസ് മുലാനി മികച്ച പ്രകടനം പുറത്തെടുത്തു.
'കാണേണ്ടത് അവന്‍റെ ബാറ്റിംഗ്', താരത്തിന്‍റെ പേരുമായി പാര്‍ഥീവ്; അത് ഹാര്‍ദിക്ക് പാണ്ഡ്യയല്ല
സെമിയില്‍ ഉത്തര്‍ പ്രദേശാണ് മുംബൈയുടെ എതിരാളി. കര്‍ണാടകയെ (Karnataka) അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് യുപി സെമിയിലെത്തിയത്. സ്‌കോര്‍: കര്‍ണാടക 253 & 114, ഉത്തര്‍ പ്രദേശ് 155 & 114. ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ കര്‍ണാടക ആദ്യ ഇന്നിംഗ്‌സില്‍ 253ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ 155 റണ്‍സെടുക്കാനാണ് യുപിക്ക് സാധിച്ചത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 114ന് കര്‍ണാടകയെ പുറത്താക്കി യുപി മത്സരത്തിലേക്ക് തിരിച്ചുവന്നു. വിജയലക്ഷ്യമായ 212 റണ്‍സ് അവര്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.
കോലിയേക്കാള്‍ മിന്നല്‍വേഗം ബാബറിന്‍റെ കുതിപ്പ്; കിംഗിന്‍റെ രാജകീയ റെക്കോര്‍ഡ് തകര്‍ന്നു
പഞ്ചാബിനെ 10 വിക്കറ്റിന് തോല്‍പ്പിച്ച മധ്യ പ്രദേശും സെമിയിലെത്തിയിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗിനെത്തിയ പഞ്ചാബ് ഒന്നാം ഇന്നിംഗ്‌സില്‍ 219ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ മധ്യ പ്രദേശ് 397 റണ്‍സ് നേടി. 178 റണ്‍സ് ലീഡ് വഴങ്ങിയ പഞ്ചാബ് രണ്ടാം ഇന്നിംഗ്‌സില്‍ 203ന് പുറത്തായി. 26 വിജയലക്ഷ്യം 5.1 ഓവറില്‍ മധ്യ പ്രദേശ് മറികടന്നു. പശ്ചിമ ബംഗാളാണ് മധ്യ പ്രദേശിന്റെ എതിരാളി. ജാര്‍ഖണ്ഡിനെതിരായ മത്സരം സമനിലയായെങ്കിലും ബംഗാള്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡെടുത്തിരുന്നു.