എന്നാല്‍ ആദ്യ ടെസ്റ്റിലെ ജയത്തോടെ ന്യൂസിലന്‍ഡ് ഒന്നാം റാങ്കിന് തൊട്ടടുത്താണെന്നും ഐസിസി ട്വീറ്റില്‍ പറയുന്നു. നിലവില്‍ 116 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയ തന്നെയാണ് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. 116 പോയന്‍റുള്ള ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്താണ്. 114 പോയന്‍റുമായി ഇന്ത്യ മൂന്നാമതാണ്.
ദുബായ്: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാടകീയ ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓസീസിനെ പിന്തള്ളി ഒന്നാമെത്തിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി ഐസിസി. പാക്കിസ്ഥാനെതിരായ പരമ്പര നേടിയാല്‍ മാത്രമെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്ത് എത്തുകയുള്ളൂവെന്ന് ഐസിസി ട്വീറ്റില്‍ വ്യക്തമാക്കി.
എന്നാല്‍ ആദ്യ ടെസ്റ്റിലെ ജയത്തോടെ ന്യൂസിലന്‍ഡ് ഒന്നാം റാങ്കിന് തൊട്ടടുത്താണെന്നും ഐസിസി ട്വീറ്റില്‍ പറയുന്നു. നിലവില്‍ 116 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയ തന്നെയാണ് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. 116 പോയന്‍റുള്ള ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്താണ്. 114 പോയന്‍റുമായി ഇന്ത്യ മൂന്നാമതാണ്.
ഐസിസി ടെസ്റ്റ് റാങ്കിംഗ് എങ്ങനെ
ഓരോ ടെസ്റ്റിലെയും വിജയത്തിനാണ് ഐസിസി ടീമുകള്‍ക്ക് പോയന്‍റ് നല്‍കുന്നത്. വിജയത്തിന് ഒരു പോയന്‍റും സമനിലക്ക് അര പോയന്‍റുമാണ് ടീമുകള്‍ക്ക് ലഭിക്കുക. ഇതിനുപുറമെ പരമ്പര നേടിയാല്‍ ടീമിന് അധികമായി ഒരു പോയന്‍റ് കൂടി ലഭിക്കും. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് ജയിക്കുകയോ സമനിലയാവുകയോ ചെയ്താല്‍ മാത്രമെ പരമ്പര നേടുന്ന ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്ത് എത്തുകയുള്ളു.
ടെസ്റ്റുകള്‍ക്ക് ശേഷമല്ല പരമ്പരക്ക് ശേഷമാണ് ഐസിസി ടെസ്റ്റ് റാങ്കിംഗ് പ്രഖ്യാപിക്കാറുള്ളത്. ഏറ്റവും അവസാനം റാങ്കിംഗ് പ്രഖ്യാപിച്ചത് ഈ മാസം 14നാണ്. ഇതനുസരിച്ച് ഓസ്ട്രേലിയ ഒന്നാമതും ന്യൂസിലന്‍ഡ് രണ്ടാമതുമാണ്.