ന്യൂസിലന്‍ഡിന് സന്തോഷവാര്‍ത്ത, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

Published : Jun 15, 2021, 01:41 PM ISTUpdated : Jun 15, 2021, 02:10 PM IST
ന്യൂസിലന്‍ഡിന് സന്തോഷവാര്‍ത്ത, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള  15 അംഗ ടീമിനെ പ്രഖ്യാപിച്ചു

Synopsis

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ കളിച്ച വില്യംസണ് എഡ്ജ്ബാസ്റ്റണില് നടന്ന രണ്ടാം ടെസ്റ്റ് പരിക്ക് മൂലം നഷ്ടമായിരുന്നു. ന്യൂസിലന്‍ഡിന്‍റെ 20 അംഗ ടീമിലുള്ള ഡഗ് ബ്രേസ്‌വെല്‍, ജേക്കബ് ടഫി, ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്‍റ്നര്‍ എന്നിവരെ ഫൈനലിനുള്ള 15 അംഗ ടീമില്‍ നിന്ന് ഒഴിവാക്കി.

സതാംപ്ടണ്‍: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന് ആശ്വാസവാര്‍ത്ത. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ടോം ലാഥമും കായികക്ഷമത തെളിയിച്ചതിനാല്‍ ഫൈനലിനുള്ള 15 അംഗ ടീമില്‍ ഇരുവരെയും ഉള്‍പ്പെടുത്തി.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ കളിച്ച വില്യംസണ് എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റ് പരിക്ക് മൂലം നഷ്ടമായിരുന്നു. ന്യൂസിലന്‍ഡിന്‍റെ 20 അംഗ ടീമിലുള്ള ഡഗ് ബ്രേസ്‌വെല്‍, ജേക്കബ് ടഫി, ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്‍റ്നര്‍ എന്നിവരെ ഫൈനലിനുള്ള 15 അംഗ ടീമില്‍ നിന്ന് ഒഴിവാക്കി.

15 അംഗ ടീമില്‍ ഡാരില്‍ മിച്ചലിനെയും മിച്ചല്‍ സ്ന്‍റനറെയും ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെങ്കിലും ടീമിലെ കടുത്ത മത്സരമാണ് ഇത് തെളിയിക്കുന്നതെന്ന് ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെിരായ എഡ്ജബാസ്റ്റണ്‍ ടെസ്റ്റില്‍ കളിച്ച അജാസ് പട്ടേലാണ്  15 അംഗ ടീമിലെ കിവീസിന്‍റെ സ്പെഷലിസ്റ്റ് സ്പിന്നര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ അജാസ് നാലു വിക്കറ്റുമായി തിളങ്ങിയിരുന്നു.

ഓള്‍ റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമെ 15 അംഗ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓപ്പണര്‍ വില്‍ യംഗും റിസര്‍വ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ 15 അംഗ ടീമിലെത്തി. വെള്ളിയാഴ്ച സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങുക.

ഫൈനലിനുള്ള 15 അംഗ ന്യൂസിലന്‍ഡ് സ്ക്വാഡ്:Kane Williamson (capt), Tom Blundell, Trent Boult Devon Conway, Colin de Grandhomme, Matt Henry, Kyle Jamieson, Tom Latham, Henry Nicholls, Ajaz Patel, Tim Southee, Ross Taylor, Neil Wagner, BJ Watling, Will Young.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്