യുവതാരത്തിന്‍റെ പരിക്കുമാറി; ക്രൈസ്റ്റ്‌ചര്‍ച്ചിലെ അഗ്‌നിപരീക്ഷയ്‌ക്ക് മുന്‍പ് ഇന്ത്യക്ക് ആശ്വാസം

By Web TeamFirst Published Feb 28, 2020, 11:54 AM IST
Highlights

ക്രൈസ്റ്റ്‌ചര്‍ച്ചില്‍ ശനിയാഴ്‌ചയാണ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. വെല്ലിംഗ്‌ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന് ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു. 
 

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിന് എതിരായ അവസാന ടെസ്റ്റിന് മുന്‍പ് ടീം ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. കാലിന് നീര്‍ക്കെട്ട് പിടിപെട്ട ഓപ്പണര്‍ പൃഥ്വി ഷാ ആരോഗ്യവാനാണ് എന്ന് പരിശീലകന്‍ രവി ശാസ്‌ത്രി മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കാലിലെ നീരുമൂലം വ്യാഴാഴ്‌ചത്തെ പരിശീലനം ഷായ്‌ക്ക് നഷ്‌ടമായത് വലിയ ആശങ്ക സൃഷ്‌ടിച്ചിരുന്നു. 

ക്രൈസ്റ്റ്‌ചര്‍ച്ചില്‍ ശനിയാഴ്‌ചയാണ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. വെല്ലിംഗ്‌ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന് ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു. 

Read more: രണ്ടാം ടെസ്റ്റില്‍ ഷാ കളിക്കുന്ന കാര്യം സംശയം; ടീം ഇന്ത്യക്ക് ആശങ്ക, പകരമെത്തുമോ യുവതാരം?

വെല്ലിംഗ്‌ടണ്‍ ടെസ്റ്റില്‍ രണ്ടിന്നിംഗ്‌സിലുമായി 30 റണ്‍സ് മാത്രമാണ് പൃഥ്വി ഷായ്‌ക്ക് നേടാനായതെങ്കിലും മാനേജ്‌മെന്‍റിന്‍റെ പിന്തുണ താരത്തിനുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ 18 പന്തില്‍ 16 റണ്‍സെടുത്ത താരത്തെ ടിം സൗത്തി ഒന്നാന്തരമൊരു പന്തില്‍ ബൗള്‍ഡാക്കി. രണ്ടാം ഇന്നിംഗ്‌സിലാവട്ടെ ട്രെന്‍ഡ് ബോള്‍ട്ടിന് മുന്‍പിലാണ് ഷാ തലകുനിച്ചത്. 30 പന്തില്‍ രണ്ട് ബൗണ്ടറി സഹിതം 14 റണ്‍സെടുത്ത താരത്തെ ടോം ലാഥം പിടികൂടി.  

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓപ്പണറായി പൃഥ്വി ഷാ തുടരുമെന്ന സൂചന ഇന്ത്യന്‍ നായകന്‍ വിരാട് കോലി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. യുവതാരത്തിന് ഓപ്പണര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യമായ സമയവും ആത്മവിശ്വാസവും നല്‍കുമെന്നായിരുന്നു കോലിയുടെ വാക്കുകള്‍. 

Read more: ബുമ്രക്ക് പിന്തുണ; സെലക്‌ടര്‍മാരെയും മാനേജ്‌മെന്‍റിനെയും വിമര്‍ശിച്ച് കപില്‍ ദേവ് 

click me!