കോണ്‍വെയ്ക്ക് അര്‍ധ സെഞ്ചുറി; ത്രിരാഷ്ട്ര പരമ്പരയില്‍ സിംബാബ്‌വെക്കെതിരെ കിവിസിന് എട്ട് വിക്കറ്റ് ജയം

Published : Jul 18, 2025, 08:09 PM IST
Devon Conway

Synopsis

ത്രിരാഷ്ട്ര ടി20 പരമ്പരിയില്‍ സിംബാബ്‌വെയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റ് ജയം. 

ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരിയില്‍ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റ് ജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ 121 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ന്യൂസിലന്‍ഡ്. 40 പന്തില്‍ 59 റണ്‍സുമായി പുറത്താവാതെ നിന്ന ഡെവോണ്‍ കോണ്‍വെയാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്. പരമ്പരയില്‍ ന്യൂസിലന്‍ഡിന്റെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ പരമ്പരയിലെ മൂന്നാമത്തെ ടീമായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു കിവീസ്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ കിവീസിന് തുടക്കത്തില്‍ തന്നെ ടിം സീഫെര്‍ട്ടിന്റെ (3) വിക്കറ്റ് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെ - രചിന്‍ രവീന്ദ്ര (19 പന്തില്‍ 30) സഖ്യം 59 റണ്‍സ് കൂട്ടിചേര്‍ത്തു. രചിന്‍ പുറത്തായെങ്കില്‍ ഡാരില്‍ മിച്ചലിനെ (19 പന്തില്‍ 26) കൂട്ടുപിടിച്ച് കോണ്‍വെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. കോണ്‍വെയുടെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ക്ക് വേണ്ടി വെസ്ലി മധെവേരെ (36) മാത്രമാണ് തിളങ്ങിയത്. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മധെവേരേയ്ക്ക് പുറമെ ബ്രയാന്‍ ബെന്നറ്റ് (21), സിക്കന്ദര്‍ റാസ (12), റ്യാന്‍ ബേണ്‍ (12), മൂന്യോഗ (13) എന്നിവരാണ് സിംബാബ്‌വെയ്ക്ക് വേണ്ടി രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ക്ലൈവ് മഡാന്റെ (8), തഷിക മുസെകിവ (4) എന്നിവരും പുറത്തായി. ടിനോതെന്‍ഡ മപോസ (9) പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ടിം സീഫെര്‍ട്ടിന്റെ (3) വിക്കറ്റാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ബ്ലെസിംഗ് മുസറബാനിക്കാണ് വിക്കറ്റ്. നിലവില്‍ നാല് പോയിന്റുമായി ന്യൂസിലന്‍ഡാണ് പരമ്പരയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയമുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട സിംബാബ്‌വെയ്ക്ക് പോയിന്റില്ല.

സിംബാബ്‌വെ: വെസ്ലി മധേവെരെ, ബ്രയാന്‍ ബെന്നറ്റ്, ക്ലൈവ് മദാന്‍ഡെ (വിക്കറ്റ് കീപ്പര്‍), സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന്‍ ബര്‍ള്‍, തഷിംഗ മുസെകിവ, ടിനോടെന്‍ഡ മപോസ, ടോണി മുന്‍യോംഗ, റിച്ചാര്‍ഡ് നഗാരവ, ബ്ലെസിംഗ് മുസാറബാനി, ട്രെവര്‍ ഗ്വാണ്ടു.

ന്യൂസിലന്‍ഡ്: ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡെവണ്‍ കോണ്‍വേ, റാച്ചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മാര്‍ക്ക് ചാപ്മാന്‍, ബെവണ്‍ ജേക്കബ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), ആദം മില്‍നെ, മാറ്റ് ഹെന്റി, ജേക്കബ് ഡഫി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു പോയാലും രാജസ്ഥാൻ റോയല്‍സില്‍ മലയാളി ഇഫക്ട് തുടരും, വിഘ്നേഷ് പുത്തൂര്‍ രാജസ്ഥാനില്‍
30 ലക്ഷം അടിസ്ഥാനവിലയുള്ള രണ്ട് യുവതാരങ്ങള്‍ക്കായി ചെന്നൈ വാരിയെറിഞ്ഞത് 28.4 കോടി, ഞെട്ടിച്ച് അക്വിബ് നബിയും