Latest Videos

രാഹുല്‍ കളിക്കേണ്ടതില്ല! പാകിസ്ഥാനെതിരെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ പ്ലയിംഗ് ഇലവന്‍ പ്രവചിച്ച് മുന്‍ നായകന്‍

By Web TeamFirst Published Aug 27, 2022, 9:24 PM IST
Highlights

മത്സരത്തിനുള്ള പ്ലയിംഗ് ഇലവനെ തിരിഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ അഞ്ജും ചോപ്ര. പരിക്കില്‍ നിന്നും തിരിച്ചെത്തിയ കെ എല്‍ രാഹുലിനെ ഒഴിവാക്കിയാണ് ചോപ്ര ടീം തിരഞ്ഞെടുത്തിരിക്കുന്നത്.

ദുബായ്: പാകിസ്ഥാനെതിരെ ഇന്ത്യ നാളെ ആദ്യ ഏഷ്യാ കപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് പ്ലയിംഗ് ഇലവനിലേക്കാണ്. പ്ലയിംഗ് ഇലവന്‍ കോച്ച് വിവിഎസ് ലക്ഷ്മണിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും കനത്ത തലവേദനയുണ്ടാക്കുന്നുണ്ട്. അടുത്തിടെ ഓപ്പണിംഗ് സ്ലോട്ടില്‍ പോലും പരീക്ഷണം നടത്തിയിരുന്നു. മധ്യനിര ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരെ ഓപ്പണര്‍മാരായി കളിപ്പിച്ചിരുന്നു. ഇതില്‍ സൂര്യകുമാര്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. പന്താവട്ടെ നിരാശപ്പെടുത്തുകയാണുണ്ടായത്.

ഇതിനിടെ മത്സരത്തിനുള്ള പ്ലയിംഗ് ഇലവനെ തിരിഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ അഞ്ജും ചോപ്ര. പരിക്കില്‍ നിന്നും തിരിച്ചെത്തിയ കെ എല്‍ രാഹുലിനെ ഒഴിവാക്കിയാണ് ചോപ്ര ടീം തിരഞ്ഞെടുത്തിരിക്കുന്നത്. പന്തിനെ രോഹിത്തിനൊപ്പം ഓപ്പണറായും തിരഞ്ഞെടുത്തു. ആറ് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ ചോപ്രയുടെ ടീമിലുണ്ട്.

'എനിക്ക് കരച്ചില്‍ വരുന്നു, ഞാന്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നു'; പാക് ആരാധകനൊപ്പം സമയം പങ്കിട്ട് രോഹിത്- വീഡിയോ

അവര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ... ''ഇന്ത്യ ആറ് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമായി കളിക്കണം. ടീമില്‍ ഒരുപാട് സാധ്യതകളുണ്ട്. ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തായത് പോലും ഇന്ത്യയെ ബാധിക്കില്ല. കാരണം അവര്‍ക്കൊത്ത പേസര്‍മാര്‍ ടീമിലുണ്ട്.'' ചോപ്ര പറഞ്ഞു.

പാകിസ്ഥാന്‍ ടീമിലും പ്രശ്‌നങ്ങളുണ്ടെന്ന് ചോപ്ര വ്യക്തമാക്കി. ''പരിക്കുകള്‍ പാകിസ്ഥാനെ അലട്ടുന്നുണ്ട്. ഷഹീന്‍ അഫ്രീദി പരിക്ക് കാരണം ടൂര്‍ണമെന്റില്‍ വിട്ടുനില്‍ക്കുന്നു. എന്നാല്‍ ബാബര്‍ അസം നയിക്കുന്ന പാക്‌നിര മോശക്കാരെന്ന് പറയാനാവില്ല. മുഹമ്മദ് റിസ്‌വാന്‍ ഉള്‍പ്പെടുന്ന ടീം മികച്ചവര്‍ തന്നെയാണ്.'' ചോപ്ര വ്യക്തമാക്കി.

അന്നെനിക്ക് ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാന്‍ കഴിഞ്ഞു; പാകിസ്ഥാനെതിരായ സ്‌പെഷ്യല്‍ ഇന്നിംഗ്‌സിനെ കുറിച്ച് കോലി

അഞ്ജും ചോപ്രയുടെ ടീം: രോഹിത് ശര്‍മ, റിഷഭ് പന്ത്, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ/ ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍.

click me!