ഐസിസി ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുമ്പോഴായിരുന്നു സംഭവം. പാകിസ്ഥാനില്‍ നിന്നുള്ള നിരവധിപേര്‍ ഗ്രൗണ്ടിന് ചുറ്റുമുള്ള കമ്പിവേലിക്ക് ചുറ്റും ഒത്തുകൂടിയിരുന്നു. ബൗണ്ടറി ലൈനിന് അടുത്താണ് രോഹിത്തും ഇന്ത്യയുടെ ഫിസിക്കല്‍ കണ്ടീഷണല്‍ ട്രെയ്‌നല്‍ സോഹം ദേശായിയും നിന്നിരുന്നത്.

ദുബായ്: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സ്ഥാനം. അതിര്‍ത്തികളില്ലാതെ ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരുണ്ട്. ഡ്രസിംഗ് റൂമിലെ പെരുമാറ്റവും ചിരിയോടെയുള്ള സംസാരവുമൊക്കെയാണ് താരത്തെ വേറിട്ടുനിര്‍ത്തുന്നത്. ദുബായിലും അദ്ദേഹത്തിന് ആരാധകര്‍ക്ക് കുറവൊന്നുമില്ല. അതും പാകിസ്ഥാന്‍ നിന്ന്. ഏഷ്യാ കപ്പില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് നേരിടുന്നതിന് മുമ്പുള്ള പരിശീലത്തിലാണ് രോഹിത് പാകിസ്ഥാനില്‍ നിന്ന് സ്‌നേഹമറിഞ്ഞത്.

ഐസിസി ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുമ്പോഴായിരുന്നു സംഭവം. പാകിസ്ഥാനില്‍ നിന്നുള്ള നിരവധിപേര്‍ ഗ്രൗണ്ടിന് ചുറ്റുമുള്ള കമ്പിവേലിക്ക് ചുറ്റും ഒത്തുകൂടിയിരുന്നു. ബൗണ്ടറി ലൈനിന് അടുത്താണ് രോഹിത്തും ഇന്ത്യയുടെ ഫിസിക്കല്‍ കണ്ടീഷണല്‍ ട്രെയ്‌നല്‍ സോഹം ദേശായിയും നിന്നിരുന്നത്. ഇതിനിടെ ആരാധകര്‍ രോഹിത്തിന് വേണ്ടി ആര്‍പ്പ് വിളിച്ചുതുടങ്ങി. അതിലൊരാള്‍ ഇങ്ങനെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ''രോഹിത് എവിടെയാണെന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് പോലുമറിയില്ല. എന്നാല്‍ പാകിസ്ഥാനികള്‍ക്ക് അറിയാം.'' ഇതുകേട്ട് തിരിഞ്ഞുനോക്കിയ രോഹിത് ചിരിച്ചു. 

രോഹിത്തിനൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍, നാളെ ഗ്രൗണ്ടില്‍ കണ്ടോളുവെന്ന് രോഹിത്

ആരാധകര്‍ തങ്ങളുടെ അടുത്തേക്ക് രോഹിത്തിനോട് വരാന്‍ പറഞ്ഞു. എന്നാല്‍ രോഹിത് മടി കാണിച്ചു. എന്നാര്‍ ആരാധകന്‍ വീണ്ടും വിളിച്ചുപറഞ്ഞു. ''എനിക്ക് കരച്ചില്‍ വരുന്നു, ഞാന്‍ ഇന്ത്യയെ പിന്തുണയ്ക്കും.'' ആരാധകര്‍ വിളിച്ചുപറഞ്ഞു.

ഇത്തവണ രോഹിത്തിന് നിരസിക്കാനായില്ല. നിയന്ത്രണ വേലി കടന്ന രോഹിത് വലിയ കമ്പിവേലിക്ക് അപ്പുറത്തുള്ള ആരാധകര്‍ക്കടുത്തെത്തി. പിന്നീട് ആരാധകന് ഹസ്തദാനം നല്‍കിയ രോഹിത് ചേര്‍ത്തുപിടിക്കുന്നത് പോലെ കാണിച്ചു. ''നിങ്ങളോട് സംസാരിക്കാനായതില്‍, അടുത്ത കാണാനായതില്‍ സന്തോഷമുണ്ട്.'' ആരാധകന്‍ മറുപടി പറഞ്ഞു. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്ബൈ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

ആര്‍ യൂ ചേട്ടാ...? സഞ്ജുവിനെ കുറിച്ച് അന്വേഷിച്ച ആരാധകര്‍ക്ക് രോഹിത്തിന്റ ഗൗരവമേറിയ മറുപടി- വീഡിയോ