330 റണ്‍സ് പിന്തുടരുമ്പോഴാണ് കോലി ക്രീസിലെത്തുന്നത്. 148 പന്തുകള്‍ മാത്രം നേരിട്ടാണ് കോലി തന്റെ 23-ാം വയസില്‍ 183 റണ്‍സ് അടിച്ചെടുത്തത്. ആ ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് കോലി.

ദുബായ്: ഏകദിന ക്രിക്കറ്റിലെ റെക്കോര്‍ഡുകളെല്ലാം സ്വന്തം പേരിലാക്കുമെന്ന് കരുതപ്പെട്ടിരുന്ന താമായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 2019 മുതല്‍ അദ്ദേഹത്തിന്റെ ഫോം അങ്ങനെയായിരുന്നു. ഇപ്പോഴും ഏകദിനത്തില്‍ അദ്ദേഹത്തിന്റെ ശരാശരി 57.68 റണ്‍സാണ്. സമകാലീകരമായ മറ്റേത് താരത്തേക്കാളും കൂടുതല്‍. 2012ലാണ് കോലിയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ പിറന്നത്. പാകിസ്ഥാനെതിരെയായിരുന്നു അത്.

330 റണ്‍സ് പിന്തുടരുമ്പോഴാണ് കോലി ക്രീസിലെത്തുന്നത്. 148 പന്തുകള്‍ മാത്രം നേരിട്ടാണ് കോലി തന്റെ 23-ാം വയസില്‍ 183 റണ്‍സ് അടിച്ചെടുത്തത്. ആ ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് കോലി. ''ഏഷ്യാ കപ്പ് എപ്പോഴും മനോഹരമായ ഓര്‍മകളാണ് നല്‍കുന്നത്. അന്ന് പാകിസ്ഥാനെതിരെ നേടിയ 183 റണ്‍സ് എനിക്കെന്നും സ്‌പെഷ്യലാണ്. എന്റെ 23-ാം വയസില്‍ അത്രത്തോളം ഉയര്‍ന്ന തലത്തില്‍ എനിക്ക് കളിക്കാന്‍ സാധിച്ചു. വലിയ സ്‌കോറാണ് പിന്തുടരാനുണ്ടായിരുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ആ ഇന്നിംഗ്‌സിന് പ്രധാന്യമേറെയാണ്. അതും പാകിസ്ഥാനെതിരെ.'' ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് കോലി ഇക്കാര്യം പറഞ്ഞത്.

ആര്‍ യൂ ചേട്ടാ...? സഞ്ജുവിനെ കുറിച്ച് അന്വേഷിച്ച ആരാധകര്‍ക്ക് രോഹിത്തിന്റ ഗൗരവമേറിയ മറുപടി- വീഡിയോ

''ഇന്നിംഗ്‌സ് ഞാന്‍ എക്കാലത്തും ഓര്‍ത്തുവെക്കും. എന്റെ മനസിലേക്ക് വരുന്ന മറ്റൊരു ഇന്നിംഗ്‌സും പാകിസ്ഥാനെതിരെയുള്ളതായിരുന്നു. അന്ന് ബംഗ്ലാദേശില്‍ നടന്ന ഏഷ്യാകപ്പില്‍ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 49 റണ്‍സാണ് ഞാന്‍ നേടിയത്. ഇത്തരം ഇന്നിംഗ്‌സുകള്‍ വീണ്ടും വീണ്ടും ഓര്‍ക്കുന്നത് സുഖമുള്ള കാര്യമാണ്.'' കോലി പറഞ്ഞു. 

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ ഇന്ത്യ 83ന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ എട്ട് എന്ന നിലയിലേക്ക് കൂപ്പുകുത്തി. അന്ന് കോലി 51 പന്തില്‍ നേടിയ 49 റണ്‍സാണ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.'' കോലി പറഞ്ഞുനിര്‍ത്തി.

അതെന്നെ മാനസികമായി തളര്‍ത്തി, ഒരു മാസത്തോളം ബാറ്റ് കൈകൊണ്ട് തൊട്ടില്ല; തുറന്നുപറഞ്ഞ് കോലി

നാളെയാണ് ഇന്ത്യ, പാകിസ്ഥാനെ നേരിടുന്നത്. എല്ലാ കണ്ണുകളും കോലിയിലാണ്. പാകിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡാണ് കോലിക്ക്. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന താരം ഫോമിലെത്തുമെന്നാണ് ആരാധകരുടേയും പ്രതീക്ഷ.